കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022; രജിസ്ട്രേഷന് ആരംഭിച്ചു
കോഴിക്കോട്- നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കാന്‍ ആറാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 20ന് തുടക്കമാകും. ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് മുഖേനയും രജിസ്ട്രേഷന് നടത്താവുന്നതാണ്. രജിസ്ട്രേഷന് സൗജന്യമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2022 ജനുവരി 20,21,22,23 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കെ.എല്‍.എഫ് ആറാം പതിപ്പില്‍ രണ്ട് വാക്സിനെടുത്തവർക്ക് മാത്രമാകും പ്രവേശനം..
കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കും. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
സമകാലിക കലാ-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നത്. ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്സിബിഷന്, പുസ്തകപ്രദര്ശനം തുടങ്ങി നിരവധി സാംസ്കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
Comments are closed.