DCBOOKS
Malayalam News Literature Website

ഡോ.അബ്രഹാം ബെന്‍ഹറിന്റെ ‘ജൂതഭാരതം’ പ്രകാശനം ചെയ്തു

നസ്രാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. അബ്രഹാം ബെന്‍ഹര്‍ രചിച്ച ജൂതഭാരതം എന്ന കൃതി പ്രകാശനം ചെയ്തു. കോഴിക്കാട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും ഡോ.ബീന ഫിലിപ്പ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Textപ്രൊഫ.ശോഭീന്ദ്രന്‍, അഭിവന്ദ്യ റമിജിയോസ് ഇഞ്ചനാനിയില്‍ , അലി അക്ബര്‍ ജോയി മാത്യു, പി.ജെ. ജോഷ്വാ, ഡോ.അബ്രഹാം ബെന്‍ഹര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ജൂതഭാരതം എന്ന പുസ്തകം, ബെൻഹർ എഴുതിക്കൊണ്ടിരിക്കുന്ന മഹാജനപഥം എന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണ്. ഇസ്രയേലിൽനിന്ന് പുറപ്പെട്ട് ബാബിലോണും പേർഷ്യയും അഫ്ഗാനിസ്ഥാനും ബലൂചിസ്ഥാനും കടന്ന്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, വയനാട്, കോയമ്പത്തൂർവഴി കേരളതീരത്ത് വന്നുചേർന്ന ഏതാനും ജൂതൻമാർ, സെന്റ് തോമസിൽനിന്ന് യേശുക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ച് ക്രിസ്ത്യാനികളായ കഥ, വളരെ ലളിതമായി, ചരിത്രത്തിലെ മഹാസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ പറഞ്ഞിരിക്കുന്നു. നരവംശശാസ്ത്രജ്ഞന്മാർക്കും പുരാവസ്തു വിദഗ്ദ്ധർക്കും ചരിത്രകാരന്മാർക്കും മതാചാര്യന്മാർക്കും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാവുന്ന നിരവധി കാര്യങ്ങൾ ഇതിലുണ്ട് എന്നതുകൊണ്ടുതന്നെ ഈ ഗ്രന്ഥം പ്രസക്തമാണ്, ശ്രദ്ധേയവുണ്. വ്യവസ്ഥാപിത ചരിത്രരചനയിൽനിന്ന് വേറിട്ടൊരു വഴിയാണ് ഈ കൃതിയിൽ സ്വീകരിച്ചിട്ടുള്ളത്. നരവംശത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ, പുതിയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.