‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പ്രകാശനവും പുസ്തക പരിചയവും ഇന്ന്
ഷാർജ അന്താരാഷ്ട്ര പുസ്തോത്സവത്തിന്റെ ആറാം ദിനമായ നവംബർ 8 തിങ്കൾ വൈകിട്ട് 7.00 മണി മുതൽ 7.25 വരെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി ദീപ നിശാന്തിന്റെ പുതിയ പുസ്തകമായ ‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന ഓർമ്മക്കുറിപ്പുകളുടെ പ്രകാശനവും പുസ്തക പരിചയവും നടക്കും. ദീപാനിശാന്ത്, ഷെമി, വനിത വിനോദ് എന്നിവര്‍ പരിപാടിയുടെ ഭാഗമാകും.
പുസ്തകമേള നവംബർ 13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്.
ഇന്ത്യയിൽ നിന്നുള്ള പ്രസാധകരിൽ പ്രധാനിയും മലയാള പ്രസാധക രംഗത്തെ പ്രമുഖരുമായ ഡി സി ബുക്സ് ഇത്തവണയും വൈവിധ്യമാർന്ന വൻ പുസ്തക ശേഖരവുമായി മുൻനിരയിലുണ്ട്. ഹാൾ നമ്പർ 6 ലും 7 ലുമായി 30 സ്റ്റാളുകളിലായാണ് ആസ്വാദകർക്കായി ഡി സി ബുക്സ് പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്നത്.
Comments are closed.