ഇന്ത്യയുടെ ഏറ്റവും വലിയ വിഭവ സമ്പത്ത് രാജ്യത്തെ ജനങ്ങൾ :വീർ സംഘ്‌വി
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ജനസംഖ്യാ വർദ്ധനവാണ് എന്ന് കരുതേണ്ട കാലം കഴിഞ്ഞുവെന്ന് മുതിർന്ന എഴുത്തുകാരനുമായ വീർ സംഘ്‌വി അഭിപ്രായപ്പെട്ടു. എന്നുമാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ വിഭവ സമ്പത്താണ് രാജ്യത്തെ ജനങ്ങൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച, വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്റലെക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ ‘എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തുകയായിരുന്നു സംഘ്‌വി.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജനതയുടെ സംഭാവന ഏറെ മൂല്യവത്താണ്. അത് സ്വന്തം രാജ്യത്ത് പ്രയോജനപ്പെടുത്താൻ കഴിയും വിധം നമ്മുടെ സംവിധാനം മാറണമെന്നും സംഘ്‌വി പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിൽ നിന്ന് ഇന്ത്യ പലപ്പോഴും പിന്നോട്ടു പോകുന്നുവെന്നും ഇന്ത്യയുടെ എക്കാലത്തെയും മാറാത്ത കറയാണ് ‘അഴിമതി’ എന്നകാര്യത്തിൽ സംശയമില്ലെന്നും ചോദ്യോത്തരവേളയിൽ സംഘ്‌വി സദസ്സിനോട് പറഞ്ഞു.
Comments are closed.