ജയചന്ദ്രന് മൊകേരിയുടെ ‘കടല്‍നീലം’ എം.ടി.വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു
ജയചന്ദ്രന് മൊകേരിയുടെ ഏറ്റവും പുതിയ പുസ്തകം ‘കടല്‍നീലം‘ എം.ടി.വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. കെ.പ്രേമന് പുസ്തകം സ്വീകരിച്ചു. എം.ടി യുടെ വീടായ സിതാരയില്‍ നടന്ന ചടങ്ങില്‍ ജയചന്ദ്രന് മൊകേരി, എം.കെ. ജ്യോതി, ജി മണിക്കുട്ടന് എന്നിവര്‍ പങ്കെടുത്തു. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലയാളത്തിലെ ആത്മകഥകളില്‍ ശ്രദ്ധേയമായ ഒന്നാണ് ജയചന്ദ്രന് മൊകേരിയുടെ ‘തക്കിജ്ജ- എന്റെ ജയില്‍ ജീവിതം’. ഒരു നിലയ്ക്ക് അതിന്റെ രണ്ടാം ഭാഗമാണ് ഈ കടല്‍നീലം. ഇവിടെ പക്ഷേ അനുഭവങ്ങള്‍ക്കല്ല, നിരീക്ഷണങ്ങള്‍ക്കാണ് സ്ഥാനം. മാലദ്വീപിലെ പ്രകൃതിയും ചരിത്രവും സമൂഹവും പലതരത്തില്‍ പല തലത്തില്‍ കടല്‍നീല’ത്തില്‍ ആവിഷ്കാരം കൊള്ളുന്നു. യാത്രാവിവരണത്തിന്റെ ഒരംശം ഇതിലെവിടെയോ ഉള്ച്ചേര്ന്നുകിടപ്പുണ്ട്. മാലദ്വീപിന്റെ ഒരു ക്ലോസപ്പ് ദൃശ്യമാണിത്. ലളിതവും സരളവും ആയ ഭാഷ ആത്മാര്‍ത്ഥമായ പ്രതിപാദനം ദുരനുഭവങ്ങളുണ്ടായിട്ടും മാലദ്വീപിനെ സ്നേഹിക്കുവാന്‍ പ്രാപ്തിയുള്ള ജയചന്ദ്രന്റെ മനുഷ്യപ്പറ്റ് ഈ പുസ്തകത്തില്‍ നിങ്ങള്‍ തൊട്ടറിയും.
Comments are closed.