DCBOOKS
Malayalam News Literature Website

പവനന്‍ ജന്മവാര്‍ഷികദിനം

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ എന്ന പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ എന്ന പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍. 1925 ഒക്ടോബര്‍ 26ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്താണ് പവനന്‍ ജനിച്ചത്. കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പ്, വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകി എന്നിവരായിരുന്നു മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠനം ചേര്‍ന്നു. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനവും നടത്തി. കവി പി. ഭാസ്‌കരനാണ് പി.വി. നാരായണന്‍ നായര്‍ എന്ന പേര് പവനന്‍ എന്നാക്കി മാറ്റിയത്.

പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, പുത്തേയന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, മഹാകവി ജി. സ്മാരക അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006 ജൂണ്‍ 22-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.