‘തരികെന്റെ കുഞ്ഞിനെ’…; അനുപമയുടെ പോരാട്ടത്തിന് പിന്തുണയുമായി കവി കെ.ജി. ശങ്കരപിള്ള
കുഞ്ഞു നഷ്ടപ്പെട്ട അമ്മയുടെ വേദനയെ മനോഹരമായി ആവിഷ്കരിക്കുന്ന കവിത
സ്വന്തം കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ പോരാട്ടത്തിന് പിന്തുണയുമായി കവി കെ.ജി.ശങ്കരപിള്ള. കുഞ്ഞു നഷ്ടപ്പെട്ട അമ്മയുടെ വേദനയെ മനോഹരമായി ആവിഷ്കരിക്കുന്ന കവിത ഇതോടകം സമൂഹമാധ്യമങ്ങള് ഏറ്റെടുത്തു കഴിഞ്ഞു.
കവിത വായിക്കാം
തരികെന്റെ കുഞ്ഞിനെ
കീറാതെ മുറിക്കാതെ തരികെന്റെ കുഞ്ഞിനെ എന്ന് സോളമൻറെ കോടതിയിൽ
ഒരമ്മ.
തരികെന്റെ കുഞ്ഞിനെ എന്ന് സ്റ്റാലിനോട് അന്ന അഖ്മതോവ.
തരികെന്റെ കുഞ്ഞിനെ എന്ന്
പൂതപ്പാട്ടിലെ അമ്മ ( ഇടശ്ശേരി ).
തരികെന്റെ കുഞ്ഞിനെ എന്ന്
ഈച്ചരവാരിയർ മാഷ്.
തരികെന്റെ കുഞ്ഞുങ്ങളെ എന്ന്
വാളയാറിലെ അമ്മ.
തരികെന്റെ കുഞ്ഞിനെ എന്ന്
അനുപമ.
തരികെന്റെ കുഞ്ഞിനെ എന്നതിനേക്കാൾ
ഏതുണ്ട് ചരിത്രത്തിൽ അണയാത്ത, , മങ്ങാത്ത, നിലയ്ക്കാത്ത, വിലാപം?
പഴകാത്ത പ്രാർത്ഥന?
Comments are closed.