DCBOOKS
Malayalam News Literature Website

ഡോ.ദീപു പി. കുറുപ്പിന്റെ ‘മറവായനം’; കവര്‍ചിത്രം മധുപാല്‍ പ്രകാശനം ചെയ്തു

മിത്തും യാഥാര്‍ത്ഥ്യവും നിറഞ്ഞ ആദ്യ പുസ്തകത്തിന്റെ വഴിയില്‍ നിന്നും പുതിയ ഒരു സഞ്ചാരം

ഡോ.ദീപു പി. കുറുപ്പിന്റെ ഏറ്റവും പുതിയ നോവല്‍ ‘മറവായനം’ ത്തിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരവും സംവിധായകനുമായ മധുപാലാണ് ഫേസ്ബുക് പേജിലൂടെ പുസ്തകത്തിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തത്. മിത്തും യാഥാര്‍ത്ഥ്യവും നിറഞ്ഞ ആദ്യ പുസ്തകത്തിന്റെ വഴിയില്‍ നിന്നും പുതിയ ഒരു സഞ്ചാര ലോകമാണ് ‘മറവായനം’ എന്ന് കവര്‍ചിത്രം പങ്കുവെച്ചുകൊണ്ട് മധുപാല്‍ കുറിച്ചു. നവംബർ ഒന്നിന് പുസ്തകം വായനക്കാരിലെത്തും. ഡി സി ബുക്‌സാണ് പ്രസാധകര്‍.

തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു ‘മറവായനം’ എന്ന നോവലിലൂടെ. മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ ആഖ്യാനത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്പേ പ്രണയത്തിലായ രണ്ട് ആത്മാവുകളുടെ പ്രണയത്തുടര്‍ച്ചയും മനോഹരമായി ആവിഷ്കരിക്കുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് സംഘകാലസംസ്കൃതിയുടെ പുതിയൊരു സാംസ്കാരികസമന്വയം സാധ്യമാക്കുവാന്‍ ഈ നോവല്‍ സാര്‍ഥകമായി ശ്രമിക്കുന്നു.

Comments are closed.