കെ.കെ.കൊച്ചിന്റെ ആത്മകഥ ‘ദലിതന്‍’; പുസ്തകചര്‍ച്ച ഇന്ന്
പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖ
കെ.കെ.കൊച്ചിന്റെ ‘ദലിതന്‍‘ എന്ന ആത്മകഥയെ മുന്‍നിര്‍ത്തി നടക്കുന്ന പുസ്തകചര്‍ച്ച ഇന്ന്(20 ഒക്ടോബര്‍ 2021). കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിക്കുന്ന പ്രതിമാസ പുസ്തകചര്‍ച്ച വൈകുന്നേരം 7 മണി മുതല്‍ ഓണ്‍ലൈനായാണ് നടക്കുക. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്യും. കെ.കെ.ബാബുരാജ്, സണ്ണി എം കപിക്കാട്, കെ.കെ.കൊച്ച്, ഡോ.കെ.പി.രവി എന്നിവര്‍ സംസാരിക്കും.
ഈ വർഷത്തെ വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക അവാർഡ് ‘ദലിതന്‍‘ എന്ന ആത്മകഥയ്ക്കായിരുന്നു. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാളവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥയാണ് ‘ദലിതന്‍’. പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖകൂടിയാകുന്ന കൃതി.
Comments are closed.