സാഹിത്യ നൊബേല്‍ അബ്ദുല്‍ റസാഖ് ഗുര്‍ണക്ക്
കുടിയേറ്റവും അഭയാര്‍ത്ഥികളും കൊളോണിയലിസവുമായിരുന്നു ഗുര്‍ണയുടെ നോവലുകളുടെയും ചെറുകഥകളുടെയും മുഖ്യപ്രമേയം.
2021-ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണക്ക് (Abdulrazak Gurnah). കുടിയേറ്റവും അഭയാര്‍ത്ഥികളും കൊളോണിയലിസവുമായിരുന്നു ഗുര്‍ണയുടെ നോവലുകളുടെയും ചെറുകഥകളുടെയും മുഖ്യപ്രമേയം.
1948 ൽ സാൻസിബാര്‍ ദ്വീപിലാണ് അദ്ദേഹത്തിന്റെ ജനനം. 1960ൽ ഇംഗ്ലണ്ടിൽ അഭയാര്‍ത്ഥിയായി എത്തി. 21-ാം വയസിലാണ് സാഹിത്യത്തിൽ ചുവടുവെച്ചു തുടങ്ങിയത്. സ്വാലിഹി ഭാഷയിലാണ് തുടക്കത്തിൽ എഴുതിയിരുന്നത്. പിന്നീട് അത് ഇംഗ്ലീഷിലായി. കെന്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്‍ഡ് പോസ്റ്റ് കൊളോണിയല്‍ ലിറ്ററേച്ചര്‍ വിഭാഗം പ്രൊഫസറായിരുന്നു. നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.
1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് എന്ന കൃതിയാണ് ഗുര്‍ണയുടെ മാസ്റ്റര്‍പീസ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബൈ ദ സീ എന്ന നോവലാണ് മറ്റൊരു പ്രശസ്ത കൃതി.
Comments are closed.