DCBOOKS
Malayalam News Literature Website

‘പെണ്‍കുട്ടികളുടെ വീട്’; സോണിയ റഫീക്ക് പങ്കെടുക്കുന്ന നോവല്‍ ചര്‍ച്ച വെള്ളിയാഴ്ച

അറബിക്കഥകളെക്കാള്‍ അത്ഭുതം നിറഞ്ഞ, 1950 കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ‘പെണ്‍കുട്ടികളുടെ വീട്’

കുവൈതാത്ത് അല്‍ ഐന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന  പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന  സാഹിത്യ ചര്‍ച്ചയില്‍ വെള്ളിയാഴ്ച (1 ഒക്ടോബര്‍ 2021) സോണിയ റഫീക്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘പെണ്‍കുട്ടികളുടെ വീട് ‘. വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ പുസ്തകത്തിന്റെ രചയിതാവ് സോണിയ റഫീക്ക് പങ്കെടുക്കും.

അല്‍ ഐന്‍ മലയാളി സമാജവും ഡി സി ബുക്‌സും പ്രവാസി ഭാരതി 1539 AM ഉം സംയുക്തമായാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 1ന് ആരംഭിച്ച മേള ഒക്ടോബര്‍ 2ന് അവസാനിക്കും.

അറബിക്കഥകളെക്കാള്‍ അത്ഭുതം നിറഞ്ഞ, 1950 കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ‘പെണ്‍കുട്ടികളുടെ വീട്’. ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെ  അറബ് ദേശത്തിന്റെ അറിയാക്കഥകള്‍ സോണിയ പറയുന്നു. ആയിരത്തൊന്നു രാവുകളിലും അവസാനിക്കാത്ത എണ്ണമറ്റ കഥകളുണ്ട് അറബ് നാട്ടിലെ പെണ്ണുങ്ങളുടെ നാവിൽ. കുട്ടികളെ ഉറക്കുവാനും, പിഴച്ചു പോകാൻ സാധ്യതയുള്ള ഭർത്താക്കന്മാരെയും ആണ്മക്കളെയും വരുതിയിൽ നിർത്തുവാനും, ദുഷിച്ച കണ്ണുള്ളവരെ അകറ്റുവാനും, ആത്മ സംഘർഷങ്ങളെ നേരിടുവാനും, ഉള്ളിലെ ഭയങ്ങൾ ചാമ്പലാക്കുവാനും അവർ അനവധി നാടൻ കഥകൾ മെനഞ്ഞിരുന്നു. രാവും പകലും അവർ പറഞ്ഞുകൊണ്ടിരുന്ന കഥകളുടെ അത്ഭുതലോകമാണ്‌ പെൺകുട്ടികളുടെ വീട്. വീട് നഷ്ടപ്പെട്ടവർ, വീട് ഉപേക്ഷിച്ചവർ, വീട്ടിൽ അകപ്പെട്ടവർ, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവർ – അങ്ങിനെ കുറേ കഥാപാത്രങ്ങളിലൂടെ 1950 – കളിലെ എമിറാത്തി സ്ത്രീ ജീവിതം വെളിപ്പെടുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.