‘എ തൗസന്‍ഡ് കട്‌സ്’; ഡി സി ബുക്‌സ് ബുക്ക്മാര്‍ക്കില്‍ ഇന്ന് പ്രൊഫ.ടി.ജെ. ജോസഫ്
കേരളത്തിന്റെ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവുകളെ സ്വാനുഭവങ്ങളിലൂടെ ആവിഷ്‌കരിച്ച പുസ്തകം
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ’ ഇംഗ്ലീഷ് പരിഭാഷ ‘എ തൗസന്‍ഡ് കട്‌സ്ആന്‍ ഇന്നസെന്റ് ക്വസ്റ്റ്യന്‍ ആന്‍ഡ് ഡെഡ്‌ലി ആന്‍സേഴ്‌സ്’ന്റെ വിവര്‍ത്തനത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഗ്രന്ഥകര്‍ത്താവായ പ്രൊഫ.ടി.ജെ. ജോസഫും വിവര്‍ത്തകനായ കെ നന്ദകുമാറും സംസാരിക്കുന്നു. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബ്ബാണ് ഈ സംവാദം മോഡറേറ്റ് ചെയ്യുന്നത്. ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയുടെ ഭാഗമാകാം.
തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളവിഭാഗം അധ്യാപകനായിരിക്കേ മതതീവ്രവാദികളുടെ ക്രൂരതയ്ക്ക് വിധേയനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്ന ആത്മകഥയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അറ്റുപോകാത്ത ഓര്‍മ്മകള്‍. അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളെ രേഖപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ അദ്ദേഹം.
Stay tuned; https://bit.ly/3z5x52e, https://bit.ly/3A7uiqu
Comments are closed.