വല്ലി; പുസ്തക ചര്‍ച്ച ഇന്ന്
'വല്ലി: അര്‍ത്ഥതലങ്ങളും കാലികപ്രസക്തിയും' എന്ന വിഷയത്തില്‍ ഡോ.അസീസ് തരുവണയും 'സൂക്ഷ്മ വായനയിലേക്ക് പടരുന്ന വല്ലി' എന്ന വിഷയത്തില്‍ പ്രൊഫ ജോസഫ് കെ ജോബും സംസാരിക്കും
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീല ടോമിയുടെ ‘വല്ലി’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി നോവല്‍ സംവാദം വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ഇന്ന് (2021 സെപ്റ്റംബര്‍ 17, വെള്ളി). വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ‘വല്ലി: അര്‍ത്ഥതലങ്ങളും കാലികപ്രസക്തിയും’ എന്ന വിഷയത്തില്‍ ഡോ.അസീസ് തരുവണയും ‘സൂക്ഷ്മ വായനയിലേക്ക് പടരുന്ന വല്ലി’ എന്ന വിഷയത്തില്‍ പ്രൊഫ ജോസഫ് കെ ജോബും സംസാരിക്കും.
കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് ഷീല ടോമിയുടെ വല്ലി എന്ന നോവല്‍. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ.
Comments are closed.