സ്വാമി അഗ്നിവേശ്, വര്‍ഗീയ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വ്യക്തി
ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സ്വാമി അഗ്നിവേശിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്. 2019 ജനുവരിയില്‍ നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടി പദ്മപ്രിയയോടൊപ്പമുള്ള സെഷനില്‍ സ്വാമി അഗ്‌നിവേശും പങ്കെടുത്തിരുന്നു.
1939 സെപ്റ്റംബര്‍ 21ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജനിച്ച സ്വാമി അഗ്‌നിവേശ് നിയമം, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ആര്യസമാജ നിയമപ്രകാരം 1970ല്‍ ആര്യസഭ രൂപീകരിച്ചുകൊണ്ടാണ് സ്വാമി അഗ്‌നിവേശ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. 1977ല്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1979ല്‍ കാബിനറ്റ് മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി സാമൂഹ്യവിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന സ്വാമി അഗ്‌നിവേശ് മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായും സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ബാലവേല, സ്ത്രീകളുടെ അവകാശസംരക്ഷണം, ദലിതരുടെ ക്ഷേത്രപ്രവേശനം എന്നീ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്.
പുരോഗമനാശയങ്ങളെ പിന്തുണച്ച് നിരന്തരം യാത്രയിലായിരുന്ന അദ്ദേഹം കേരളത്തിൽ പലവട്ടം എത്തിയിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്. അതു കൊണ്ട് തന്നെ നിരന്തരം വര്‍ഗീയ ശക്തികളുടെ ആക്രമണത്തിനും സ്വാമി അഗ്നിവേശ് ഇരയായിട്ടുണ്ടായിരുന്നു. എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്.
ആന്റി സ്ലേവറി പുരസ്കാരം-ലണ്ടൻ(1990) ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ്(1994) രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദൽഹി(2004) റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (2004) എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006) തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2019 ജനുവരിയില്‍ നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടി പദ്മപ്രിയയോടൊപ്പമുള്ള സെഷനില്‍ സ്വാമി അഗ്‌നിവേശ്
Comments are closed.