കൃഷ്ണ ഭക്തിയുടെ പാരമ്യതയിലെത്തിക്കുന്ന കൃതികള്‍
ഉണ്ണിക്കൃഷ്ണന് പുതൂര്‍ എഴുതിയ ഐതിഹ്യ കഥകളാണ് ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവിധങ്ങളായ അനുഷ്ഠാനങ്ങള്‍ക്കു പിന്നിലെ ഐതിഹ്യങ്ങളാണ് ഈ സമാഹാരത്തില്‍. ശാസ്ത്രത്തിനും യുക്തിചിന്തക്കും അപഗ്രഥിക്കുവാനാകാത്ത സംഭവങ്ങള്‍. തലമുറകളിലൂടെ രേഖപ്പെടുത്തിയതും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ഈ കഥകള്‍ ഭക്തിസാന്ദ്രമായി അവതരിപ്പിക്കുകയാണിവിടെ.
‘ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല’ എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് പുതൂരിന്റെ ‘ഗുരുവായൂരപ്പന്റെ തുളസിമാല’. ‘ജ്ഞാനപ്പാന’ എന്ന ഭക്തികാവ്യം കണ്ണനു സമര്‍പ്പിച്ച പൂന്താനം, കണ്ണന്റെ കമനീയരൂപം കണ്ണിലാനന്ദലഹരിയാക്കിയ വില്വമംഗലത്തു സ്വാമിയാര്, നിര്‍മ്മലഭക്തിയുടെ പ്രതീകമായ കുറൂരമ്മ, ഗുരുപവനപുരേശന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ‘കൃഷ്ണനാട്ട കര്‍ത്താവ് മാനവേദന്, ഭഗവദ്ഭക്തനും ഭാഗവത പണ്ഡിതനുമായ കൂടല്ലൂര്‍ കുഞ്ഞിക്കാവ് നമ്പൂതിരിപ്പാട്, ജ്ഞാനതാപസനനായ പണ്ഡിറ്റ് പി. ഗോപാലന് നായര്‍, ഭഗവന്നാമകഥാമൃതവുമായി ഭക്തമനസ്സുകളെ പുളകമണിയിച്ച വാഴകുന്നം നമ്പൂതിരി, അഭിനവ നാദബ്രഹ്മം ചെമ്പൈ വൈദ്യനാഥഭാഗവതര്‍ തുടങ്ങിയ മഹത്തുക്കളെല്ലാം ഗുരുവായൂര്‍ ക്ഷേത്രപശ്ചാത്തലത്തില്‍ വളര്‍ന്ന ആത്മീയജ്യോതിസ്സുകളാണ്. ഈശ്വരചൈതന്യത്തിന്റെ പ്രത്യക്ഷപ്രതിഫലനനങ്ങള് ഈ മഹാത്മാക്കളുടെ ജീവിതകഥകളിലുണ്ട്.
പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.