DCBOOKS
Malayalam News Literature Website

23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 47-ാമത് വാര്‍ഷികാഘോഷവും ഇന്ന്

ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷവും 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഇന്ന്.  കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഈ വര്‍ഷം ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വൈകീട്ട് 4.30ന് ആരംഭിക്കുന്ന പരിപാടിയില്‍ ‘താര്‍ക്കിക ബ്രാഹ്മണ്യവും സംവാദാത്മക ജനാധിപത്യവും ‘ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും. 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 47 പുസ്തകങ്ങളുടെ പ്രകാശനവും ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്ണ്ണ ജൂബിലി നോവല് പുരസ്‌കാര വിതരണവും ബെന്യാമിന്‍ നിര്‍വഹിക്കും.കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിനായിരുന്നു പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

കഥ, കവിത, നോവല്‍, ചരിത്രം, പഠനം, തത്വചിന്ത, ശാസ്ത്രം, ഓര്‍മ്മ, യാത്രാവിവരണം തുടങ്ങിയ വിഭാഗങ്ങിലായുള്ള 47 പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക. എം മുകുന്ദന്റെ കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍, ആര്‍ കെ ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, കെ സി നാരായണന്റെ മഹാഭാരതം സ്വതന്ത്ര സോഫ്റ്റ് വെയര്‍, വി മധുസൂദനന്‍നായരുടെ ഇതാണെന്റെ ലോകം, കെ രാജശേഖരന്‍ നായരുടെ ഞാന്‍ എന്ന ഭാവം, അംബികാസുതന്‍ മാങ്ങാടിന്റെ മൊട്ടാമ്പുളി, മനോജ് കുറൂരിന്റെ എഴുത്ത്, എസ് കലേഷിന്റെ ആട്ടക്കാരി, പി എഫ് മാത്യൂസിന്റെ കടലിന്റെ മണം, സോണിയ റഫീക്കിന്റെ പെണ്‍കുട്ടികളുടെ വീട്, വി ആര്‍ സുധീഷിന്റെ മിഠായിത്തെരുവ് തുടങ്ങി നിരവധി പ്രധാനപ്പെട്ട പുസ്തകങ്ങള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കും.

ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്യൂട്യൂബ് പേജുകളിലുടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

 

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.