ടെക്‌നിക്കല്‍ കോഴ്‌സുകള്‍ ഇനി മലയാളത്തിലും പഠിക്കാം
ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ പഠന മാധ്യമം മലയാളമാക്കണ മെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ച് വിദഗ്ദര്‍. മലയാളം ഉള്‍പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ)
ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു.
മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിനാണ് അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിനായാണ് തീരുമാനം. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്സുകളില്‍നിന്ന് മാറിനില്‍ക്കും. ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ ഈ കോഴ്സുകളുടെ പഠനത്തിന് അവസരം ഒരുക്കിയിരുന്നു.
ഇംഗ്ലീഷ് ഭാഷയറിയാത്തതിനാൽ മാത്രം എന്‍ജിനീയറിങ് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ പോകുന്ന ഒരുപാട് പേരുണ്ട്. മാതൃഭാഷയില്‍ എന്‍ജിനീയറിങ് പഠനത്തിന് അവസരം ഒരുക്കുകയാണെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന് എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ശാസ്ത്രബുദ്ധെ
വ്യക്തമാക്കിയിരുന്നു.
ബിടെക് പോലുള്ളവയിൽ ഒരു ശാഖയിൽത്തന്നെ ഒട്ടേറ പേപ്പറുകൾ ഉള്ളതിനാൽ അവ മലയാളീകരിക്കുന്നതിന് കാലതാമാസവും നേരിടും. പാഠ്യപദ്ധതിയുടെ ഭാഷാന്തരീകരണത്തിനും കാലതാമസം നേരിടും. ഇക്കാര്യങ്ങൾ പരിഗണിച്ചാകും എഞ്ചിനീയറിങ് പഠനം മാതൃഭാഷയിൽ നടപ്പാക്കുന്നതിനെകുറിച്ച് സർക്കാർ നടപടി കൈക്കൊള്ളുക.
Comments are closed.