DCBOOKS
Malayalam News Literature Website

‘ഒടിയന്‍’, ‘നിച്ചാത്തം’, ‘ബഹുരൂപികള്‍’ ; പി.കണ്ണന്‍കുട്ടിയുടെ ശ്രദ്ധേയമായ മൂന്ന് നോവലുകള്‍

ഒടിയന്‍‘, ‘നിച്ചാത്തം‘, ‘ബഹുരൂപികള്‍‘ തുടങ്ങി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കണ്ണന്‍കുട്ടിയുടെ ശ്രദ്ധേയമായ മൂന്ന് നോവലുകള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് പുസ്തകശാലകളിലൂടെയും പുസ്തകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
കറന്റ് ബുക്‌സ് സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതിയാണ് ഒടിയന്‍.

Textനിച്ചാത്തം‘- ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് ഡിസംബർ ആറിന് കാലത്ത് മഹാനഗരത്തിലെ ഓഫിസിലേക്ക് ഇറങ്ങിയ ഉദേട്ടയുടെ തിരിച്ചുവരവിന് അനന്തമായി കാത്തിരുന്നു നിമ്മി. ഒടുവിൽ രണ്ടു ദശാബ്ദങ്ങൾക്കുശേഷം മറ്റൊരു ഡിസംബർ ആറിന് ആ കാത്തിരിപ്പിനു വിരാമമി ടേണ്ടി വരുമ്പോൾ ആ ദിനങ്ങളോരോന്നും നിത്യ ശ്രാദ്ധത്തിന്റെ വിശുദ്ധിയാർന്ന ദിനങ്ങൾ എന്ന തിലുപരി ജീവിതത്തിനെ അനുഭവതീവ്രതയാൽ കരുത്തുറ്റതാക്കാൻ പഠിപ്പിക്കുകയായിരുന്നു വെന്ന് അവൾ തിരിച്ചറിയുകയായിരുന്നു. വള്ളു വനാടൻ ഗ്രാമവിശുദ്ധിയിൽനിന്നും ജനസമുദ്രം തിങ്ങിയ നഗരത്തിന്റെ ആധിപിടിച്ച ജീവിതപ്പാച്ചിലു കളിലേക്ക് ഇഴുകിച്ചേർന്ന ഒരു സ്ത്രീയുടെ കഥ. ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ ജീവിതത്തെയും അതിനെ മറികടക്കാനുള്ള അവരുടെ ശ്രമങ്ങളെയും തന്മയത്വ ത്തോടെ ചിത്രീകരിക്കുന്ന നോവൽ.

ബഹുരൂപികള്‍ പാലക്കാടന്‍ ഉള്‍ഗ്രാമമായ പരുത്തിപ്പുള്ളിയിലെ ഗ്രാമീണ വ്യക്തിത്വങ്ങളുടെText ഒരു ദിവസമാണ് ബഹുരൂപികളില്‍ ആവിഷ്‌കരിക്കുന്നത്. ടെലി വിഷനും കമ്പ്യൂട്ടറും മൊബൈല്‍ഫോണും ഒന്നും എത്താത്ത കാലത്തെ ഒരു ദിവസം. എത്രമേല്‍ സജീവമായ ജീവിതവ്യാപാരങ്ങളാണ് ആ ഗ്രാമത്തില്‍ നടക്കുന്നതെന്ന് കുറെക്കാലം കഴിഞ്ഞുള്ള അനന്തരകാല ജീവിതത്തിന്റെ അനുബന്ധവു മായി താരതമ്യപ്പെടുത്തുമ്പോള്‍ വായനക്കാര്‍ വിസ്മയപ്പെടും.

Textഒടിയന്‍ നമ്മുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞുപോകുന്ന നിരവധി സംസ്‌കാരങ്ങളുണ്ട്. പക്ഷേ, നാം അത് ശ്രദ്ധിക്കാറില്ല, കാണാറുമില്ല. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പത്തെ ആധാരമാക്കി പി.കണ്ണന്‍കുട്ടി രചിച്ചിരിക്കുന്ന നോവലാണ് ഒടിയന്‍. പാലക്കാടന്‍ ഗ്രാമമായ പരുത്തിപ്പുള്ളിയിലെ പറയത്തറയും അവിടത്തെ പറയരുടെ ആഭിചാരജഡിലമായ ജീവിതവുമാണ് ഈ നോവലിന് വിഷയമായിരിക്കുന്നത്. അവരുടെ ദൈവികവും മാന്ത്രികവും നീചവും നിഗൂഢലുമായ കഥകളാണ് ഈ നോവലിന്റെ പശ്ചാത്തലം.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കണ്ണന്‍കുട്ടിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.