ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാല്മീകി രാമായണം-മൂലവും സമ്പൂര്ണവ്യാഖ്യാനവും’ ; ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്സിലൂടെ!
കര്‍ക്കിടകത്തിലെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തിന് തുടക്കമായി. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.
ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ഇപ്പോൾ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. മൂന്നു വാല്യങ്ങളിലായ് 3333 ലധികം പേജുകളുള്ള പുസ്തകത്തിന്റെ വില 4,299 രൂപയാണ്. ഡോ എം. ലീലാവതിക്ക് മലയാളം വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതി കൂടിയാണ്. ‘ശ്രീമദ് വാല്മീകി രാമായണം’ കാവ്യം സംസ്കൃതത്തിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനായിരുന്നു പുരസ്കാരം. മലയാളം ലിപിയില്‍ മൂലശ്ളോകം നല്കി ലളിതമായ മലയാളത്തില്‍ അര്‍ത്ഥം വിശദമാക്കുന്നതിനു പുറമെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ലഘുവായ വ്യാഖ്യാനവും ലീലാവതി ടീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ സംസ്കാരത്തിന്റെ ഉറവ വറ്റാത്ത സ്രോതസ്സാണ് വാത്മീകി രാമായണം. എത്രയോ കാലഘട്ടങ്ങളിലെ മനുഷ്യജീവിതത്തിന്റെ അനശ്വരത ഈ കാലാതീത ചരിത്രത്തില്‍ അടക്കം ചെയ്തിരിക്കുന്നു. തപസ്വിയായ വാത്മീകി നാരദനോട് ആരാണ് ഈ ലോകത്തില്‍ സര്‍വ്വഗുണങ്ങളും ഒത്തിണങ്ങിയവനും വീരനും ധര്‍മ്മജ്ഞനും കൃതജ്ഞനും സത്യവാക്കും ദൃഡവ്രതനുമായിട്ടുള്ളത് എന്ന് ചോദിക്കുന്ന സന്ദര്‍ഭങ്ങളിലാണ് രാമായണം ആരംഭിക്കുന്നത്.
പുസ്തകം ഇപ്പോൾ തന്നെ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക.
Comments are closed.