ബുക്കർ സാധ്യത പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സഞ്ജീവ് സഹോട്ടയും
ലണ്ടൻ: ഈ വർഷത്തെ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് നോവലിസ്റ്റ് സഞ്ജീവ് സഹോട്ടയും. സഹോട്ടയുടെ ‘ചൈന റൂം’ എന്ന നോവലാണ് പട്ടികയിൽ ഇടം നേടിയത്.
ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആൻഡ് ദ് സൺ’, അമേരിക്കൻ എഴുത്തുകാരൻ റിച്ചഡ് പവേഴ്സിന്റെ ‘ബിവിൽഡർമെന്റ്’ എന്നിവയും
ഉള്‍പ്പെടെ 13 പുസ്തകങ്ങളാണ് ബുക്കർ പ്രൈസ് പട്ടികയിലുള്ളത്. നീണ്ട പട്ടികയിലുണ്ട്. ചുരുക്കപ്പട്ടിക സെപ്റ്റംബർ 14നു പുറത്തുവിടും. ബുക്കർ പ്രൈസ് നവംബർ 3നു പ്രഖ്യാപിക്കും.
40കാരനായ സഞ്ജീവിന്റെ കുടുംബം പഞ്ചാബിൽനിന്ന് 1960ൽ ബ്രിട്ടനിലേക്ക് കുടിയേറിയതാണ്. 2015ലും ഇദ്ദേഹം ബുക്കർ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. കുടിയേറ്റ അനുഭവങ്ങളാണ് ‘ചൈന റൂം’ നോവലിന്റെ പശ്ചാത്തലം.
Comments are closed.