DCBOOKS
Malayalam News Literature Website

ബുദ്ധദേബിന്റെ സിനിമായാഥാര്‍ത്ഥ്യം

വി. വിജയകുമാര്‍

കേവലയാഥാര്‍ത്ഥ്യം കലയെ നിഹനിക്കുന്നു. കല യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ഉയിരെടുക്കുന്നതെങ്കിലും പ്രത്യക്ഷവും കേവലവുമായ യാഥാര്‍ത്ഥ്യം കലയ്ക്കു നാശകാരിയാണ്. ഈ പ്രസ്താവങ്ങളോടു യോജിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നു തോന്നുന്നു. സാക്ഷാത് അനുഭവത്തിന്റെ, സംഭവത്തിന്റെ ആവിഷ്‌ക്കരണം എന്ന പേരില്‍ പുറത്തു വരുന്ന ചലച്ചിത്രങ്ങളുടെ എണ്ണം ലോകമെമ്പാടും പെരുകിക്കൊണ്ടിരിക്കുകയാണ്. റിയലിസം ചലച്ചിത്രത്തിനു യോജിച്ച മാധ്യമമാണെന്നു തീര്‍ച്ചയാണ്. എന്നാല്‍, യഥാര്‍ത്ഥസംഭവങ്ങളുടെ തുണ്ടുകള്‍ ചലച്ചിത്രത്തിന്റെ ഭാഗമാക്കുന്നിടത്തോളം യഥാതഥപ്രേമം പ്രബലമായിട്ടുണ്ട്. ബുദ്ധദേവദാസ് ഗുപ്ത ഈ പ്രവണതയോടു ഇടഞ്ഞുനിന്ന ചലച്ചിത്രകാരനാണെന്നു പറയണം.

ബുദ്ധദേബദാസ് ഗുപ്ത ഒരുക്കുന്ന ചലച്ചിത്രദൃശ്യങ്ങള്‍ കാവ്യാത്മകങ്ങളാണ്. ചലച്ചിത്രകാരനിലെ കവി ചലച്ചിത്രദൃശ്യങ്ങളേയും കവിതാമയമാക്കുന്നു. അപൂര്‍വ്വസുന്ദരമായ ഒരു പരിചരണരീതിയാണത്. ഉത്തര, കാല്‍പുരുഷ്, ബാഘ് ബഹാദൂര്‍ എന്നീ ചലച്ചിത്രങ്ങളിലെല്ലാം നാം ഇതു പരിചയപ്പെടുന്നു. എന്നാല്‍, ബുദ്ധദേബദാസ് ചലച്ചിത്രകാരനും കവിയും മാത്രമായിരുന്നില്ല, നല്ലൊരു സാമൂഹികശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. ധനതത്ത്വശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തയാളായിരുന്നു. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ തെളിഞ്ഞ സാമൂഹികമായ ഉള്‍ക്കാഴ്ചക്ക് ഇതു കൂടി കാരണമായിട്ടുണ്ടാകണം. ബുദ്ധദേബിന്റെ ബൗദ്ധിക, കലാജീവിതങ്ങളില്‍ കവിതയും ചലച്ചിത്രവും സാമൂഹികശാസ്ത്രവും പരസ്പരം കൊണ്ടും കൊടുത്തും നിലകൊള്ളുന്നു. സത്യജിത്‌റേയ്ക്കും ഋത്വിക് ഘട്ടക്കിനും മൃണാള്‍ സെന്നിനും ശേഷം ബംഗാളിലെ ചലച്ചിത്രലോകം കണ്ട പ്രഗത്ഭനായി ബുദ്ധദേബദാസിനെ രൂപപ്പെടുത്തിയത് ഈ പരസ്പരപ്രതിപ്രവര്‍ത്തനത്തിന്റേയും സംലയനത്തിന്റേയും മണ്ഡലമാണ്.

Pachakuthira July 2021കേവലയാഥാര്‍ത്ഥ്യം കലയെ നിഹനിക്കുന്നു. കല യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ഉയിരെടുക്കുന്നതെങ്കിലും പ്രത്യക്ഷവും കേവലവുമായ യാഥാര്‍
ത്ഥ്യം കലയ്ക്കു നാശകാരിയാണ്. ഈ പ്രസ്താവങ്ങളോടു യോജിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നു തോന്നുന്നു. സാക്ഷാത് അനുഭവത്തിന്റെ, സംഭവത്തിന്റെ ആവിഷ്‌ക്കരണം എന്ന പേരില്‍ പുറത്തു വരുന്ന ചലച്ചിത്രങ്ങളുടെ എണ്ണം ലോകമെമ്പാടും പെരുകിക്കൊണ്ടിരിക്കുകയാണ്. റിയലിസം ചലച്ചിത്രത്തിനു യോജിച്ച മാധ്യമമാണെന്നു തീര്‍ച്ചയാണ്. എന്നാല്‍, യഥാര്‍ത്ഥസംഭവങ്ങളുടെ തുണ്ടുകള്‍ ചലച്ചിത്രത്തിന്റെ ഭാഗമാക്കുന്നിടത്തോളം യഥാതഥപ്രേമം പ്രബലമായിട്ടുണ്ട്. ബുദ്ധദേവദാസ് ഗുപ്ത ഈ പ്രവണതയോടു ഇടഞ്ഞു നിന്ന ചലച്ചിത്രകാരനാണെന്നു പറയണം. ‘ബാഘ് ബഹാദുറി’ന്റേയും ‘ഉത്തര’യുടേയും ഒരുമിച്ചുള്ള കാഴ്ച ഇതു ബോദ്ധ്യപ്പെടുത്തും. ബുദ്ധദേബിന്റെ കല
യോടുള്ള സമീപനത്തിന്റെ പ്രഖ്യാപനമായി ബാഘ് ബഹാദുറിനെ കാണണം. ഒരു ദുരന്തത്തിന്റെ ആവിഷ്ക്കരണമായ ആ ചലച്ചിത്രത്തിന്റെ ആത്മാവില്‍ കലയ്ക്കു വേണ്ടിയുള്ള തേങ്ങലുകള്‍ ഉയരുന്നുണ്ട്. ഉത്തരയാകട്ടെ, ഒരു സമകാലികസംഭവത്തെ പ്രമേയത്തിന്റെ ഭാഗമാക്കി സ്വീകരിക്കുമ്പോഴും കലാപരമായ പരിചരണത്തില്‍ വളരെ ഉന്നതമായ നിലയെ സ്വീകരിച്ച ചലച്ചിത്രമായിരുന്നു. യാഥാര്‍ത്ഥ്യവും കലയും എങ്ങനെ സഹവര്‍ത്തിക്കുന്നുവെന്ന
തിന്റെ നല്ല ഉദാഹരണമായി എടുത്തു കാട്ടാവുന്ന ചലച്ചിത്രമാണത്.

യാഥാര്‍ത്ഥ്യം പ്രത്യക്ഷത്തിലാണെന്ന ധാരണയെ നല്ല കലാകാരന്‍ തകിടം മറിക്കുന്നു. ധ്വനിസാന്ദ്രമായ കവിതകളും ചിത്രങ്ങളും ചലച്ചിത്രങ്ങളും പ്രത്യക്ഷവാദത്തിന് വെല്ലുവിളികളുണര്‍ത്തുന്നു. സ്ഥിതയാഥാര്‍ത്ഥ്യത്തിന്റെ കേവലചിത്രണം ഭാവനാരഹിതമാണ്. ഭാവന കൊണ്ടു സ്വയം മാറിത്തീരാത്തത്, ഭാവന കൊണ്ടു മാറ്റിത്തീര്‍ക്കാത്തത് ലോകത്തെ ചലിപ്പിക്കുന്നില്ല. ഭാവന കൊണ്ടു നിര്‍മ്മിക്കപ്പെടാത്ത കല ലോകത്തെ പുതുക്കി നിര്‍മ്മിക്കുന്നില്ല. പ്രത്യക്ഷയാഥാര്‍ത്ഥ്യത്തില്‍ അഭിരമിക്കുന്നവര്‍ വര്‍ത്തമാനത്തിന്റെ സ്ഥിതാവസ്ഥയില്‍ കുടുങ്ങി കിടക്കുകയാണ്, ചലനമില്ലാതെ. ചിത്രകാരന്‍ വരച്ചചിത്രത്തെ പ്രത്യക്ഷവസ്തുവുമായി താരതമ്യം ചെയ്യുന്നതില്‍ കലയുടെ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ബുദ്ധദേവ് കലയുടെ ഈ രഹസ്യത്തെ അറിയുകയും ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന ചലച്ചിത്രകാരനായിരുന്നു. പുലിക്കളിയെ പുലിയുടെ പ്രത്യക്ഷയാഥാര്‍ത്ഥ്യം കൊണ്ട് അളക്കാന്‍ ശ്രമിക്കുന്നത് കലാവിരുദ്ധമായ കാര്യമാണ്.

ബുദ്ധദേബദാസ് ഗുപ്തയുടെ ബാഘ് ബഹാദുര്‍ (പുലി വീരന്‍) എന്ന ചലച്ചിത്രം കേവലയാഥാര്‍ത്ഥ്യത്തിനു മുന്നില്‍ നിഹനിക്കപ്പെടുന്ന കലയുടേയും കലാകാരന്റേയും ദുരന്തത്തെ തീവ്രമായി ആവിഷ്‌ക്കരിക്കുന്നതാണ്. ഗുണുറാം എന്ന പുലി നര്‍ത്തകന്‍ തന്റെ പണിസ്ഥലത്തു നിന്നും അനേകദൂരം താണ്ടി തന്റെ ഗ്രാമമായ നോണ്‍പുരയിലെത്തുന്നതോടെയാണ് ചലച്ചിത്രം തുടങ്ങുന്നത്. അയാള്‍ പലയിടങ്ങളില്‍ പലേ പണികളും ചെയ്തു. ഇപ്പോള്‍ തന്റെ ഗ്രാമത്തിലേക്കു ധൃതിയില്‍ മടങ്ങുന്നത് ഗ്രാമോത്സവത്തിനു പുലിക്കളി നടത്താനാണ്. അയാളാണ് ഗ്രാമത്തിന്റെ പുലി നര്‍ത്തകന്‍. ശിബല്‍ ചാച്ച അയാളുടെ നൃത്തത്തിനു വാദ്യമേളമൊരുക്കുന്നു. ഗുണുറാമിന് ശിബല്‍ചാച്ചയുടെ മകള്‍ രാധയോട് പ്രണയമുണ്ട്. ഈ പ്രാവശ്യം തങ്ങളുടെ വിവാഹം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ഗുണുറാം ഗ്രാമത്തിലെത്തിയിരിക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

 

Comments are closed.