DCBOOKS
Malayalam News Literature Website

‘ഹിഗ്വിറ്റ’; പി കെ രാജശേഖരന്റെ പുസ്തക വിചാരം, ക്ലബ്ബ് ഹൗസ് ചര്‍ച്ച നാളെ

ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ (23 ജൂലൈ 2021) എൻ എസ് മാധവന്റെ  ‘ഹിഗ്വിറ്റ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പി.കെ. രാജശേഖരൻ  പങ്കെടുക്കുന്നു. രാത്രി 7.30 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്.  വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

Textപ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്‍.എസ്. മാധവന്‍ തൊണ്ണൂറുകളുടെ ആദ്യപാതിയില്‍ എഴുതിയ ‘ഹിഗ്വിറ്റ’ ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുകഥയാണ്. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസച്ചനാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ഉള്ളില്‍ തിളക്കുന്ന ഫുട്ബാള്‍ വീര്യം ധര്‍മവ്യതിയാനത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിലേക്കാണ് അച്ചനെ നയിച്ചത്. ഇപ്രകാരം ആന്തരികമായി നടന്ന ഒരു ആള്‍മാറാട്ടത്തിന്റെ, വ്യക്തിത്വ പരിണാമത്തിന്റെ കലാപരമായ ആവിഷ്‌കാരം ആയതിനാലാണ് ഹിഗ്വിറ്റ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥയായി മാറിയത്. ഈ കഥ ഉള്‍പ്പെടുത്തിയിട്ടുള്ള മാധവന്റെ കഥാസമാഹാരത്തിന് 2009ലെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം, 1995ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Stay tuned ;https://www.clubhouse.com/

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍ എസ് മാധവന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.