റൊമില ഥാപ്പറുടെ രണ്ട് പുസ്തകങ്ങള്‍ കൂടി ഉടന്‍ വായനക്കാരിലേയ്ക്ക്
ഉറച്ച നിലപാടുകള്‍കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയ റൊമില ഥാപ്പറുടെ രണ്ട് പുസ്തകങ്ങളുടെ മലയാള പരിഭാഷ കൂടി ഉടന്‍ വായനക്കാരിലേയ്ക്ക്. ‘ദി പാസ്റ്റ് ആന്‍ഡ് ദി പ്രസന്റ്’, ‘വോയ്സസ് ഓഫ് ഡിസ്സെന്റ്’ എന്നീ പുസ്തകങ്ങളുടെ പരിഭാഷയാണ് ‘ചരിത്രാവര്‍ത്തനം’, ‘ദേശീയവാദവും വിമതസ്വരങ്ങളും’ എന്നീ പേരുകളില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ഇപ്പോള്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ ഉടന്‍
പുസ്തകശാലകളിലും ലഭ്യമാകും.
മതം, വര്‍ഗീയത, സ്വത്വബോധം, മതഗ്രന്ഥങ്ങള്‍, സ്ത്രീ സമത്വവാദം, അക്കാദമികരംഗത്തെ വര്‍ഗീയവത്കരണം, ചരിത്രപഠനം എന്നിവയെക്കുറിച്ച് ഇന്ത്യയിലെ വിഖ്യാതചരിത്രകാരിയായ റൊമില ഥാപ്പര്‍ നടത്തിയ പഠനങ്ങളാണ് ‘ചരിത്രാവര്‍ത്തനം’. സമകാലിക ഇന്ത്യന്‍ സമൂഹം ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഈ പുസ്തകം ഭൂതകാലത്തെക്കുറിച്ച് ചരിത്രപ്രചാരത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ വിലയിരുത്തിക്കൊണ്ട് യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിക്കുന്നു. സോയി പുളിക്കലാണ് പരിഭാഷ.
വ്യത്യസ്തകാലങ്ങളില്‍ വിവിധ തലങ്ങളില്‍ ആവിഷ്കരിക്കപ്പെട്ട ഇന്ത്യാചരിത്രത്തിലെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയാണ് ‘ദേശീയവാദവും വിമതസ്വരങ്ങളും’ എന്ന പുസ്തകം. അത്തരം വിമതസ്വരങ്ങളെ അടയാളപ്പെടുത്തുകയും അവ നമ്മുടെ സംസ്കാരത്തെയും ജീവിതത്തെയും നിര്‍വചിക്കുന്നതില്‍ പ്രസക്തമാകുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടുകയുമാണ് റൊമില ഥാപ്പര്‍. വൈദിക കാലം മുതല്‍ സമകാലിക സംഭവങ്ങള്‍ വരെ ഈ പുസ്തകത്തിലൂടെ ചരിത്രകാരി അന്വേഷണ വിധേയമാക്കുന്നു. വിയോജിക്കാനുള്ള അവകാശം കുറ്റകരമെന്നു കരുതുന്ന സമകാലിക കാലത്ത് പ്രസക്തമായ കൃതി. പരിഭാഷ: ബിജീഷ് ബാലകൃഷ്ണന്.
റൊമില ഥാപ്പറുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.