നടി സുരേഖ സിക്രി അന്തരിച്ചു
മുംബൈ: ദേശീയ പുരസ്കാര ജേതാവും അഭിനേത്രിയുമായ സുരേഖ സിക്രി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലർച്ചെ മുംബൈയിൽ ആയിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
1978 ലെ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുർസി കായിലൂടെ അരങ്ങേറ്റം കുറിച്ച സുരേഖ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മൂന്ന് തവണ ദേശിയ ചലച്ചിത്ര പുരസ്കാരം നേടി. സുമാ ജോസൻ സംവിധാനം ചെയ്ത ‘ജന്മദിനം’ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
‘ബാലിക വധു’ എന്ന സീരിയലിലെ സുരേഖയുടെ കല്യാണി ദേവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ബാലികാവധു മലയാളത്തിലേക്ക് മൊഴിമാറ്റി സൂര്യ ടിവിയിലും സംപ്രേഷണം ചെയ്തിരുന്നു.
Comments are closed.