DCBOOKS
Malayalam News Literature Website

പ്ലസ് ടു പഠനത്തിനുശേഷം എന്തുകൊണ്ട് ആര്‍ക്കിടെക്ച്ചര്‍?കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വേണ്ടി കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ‘സ്‌പെയ്‌സസ് 2021’

പ്ലസ് ടു പഠനത്തിനുശേഷം എന്ത് പഠിക്കണമെന്ന ആശങ്കയിലാണ് കുട്ടികളും ഒപ്പം മാതാപിതാക്കളും. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ആര്‍ക്കിടെക്ച്ചര്‍ ബിരുദം എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും സ്‌പെയ്‌സസ് കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ നിങ്ങളെ സഹായിക്കും.

ഒരു ആര്‍ക്കിടെക്റ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ലാന്‍ഡ്‌സ്‌കെയ്പ്പ് ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് ഒരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക്, ആര്‍ക്കിടെക്ചര്‍ എന്ന സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സ്‌പെയ്‌സസ് ഫെസ്റ്റിന്റെ ഭാഗമാകാം.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പെയ്‌സസ് ഫെസ്റ്റിന് ഇന്നലെയാണ് തുടക്കം കുറിച്ചത്.

ജൂലൈ 31 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാത്രി 7 മുതല്‍ 9 മണി വരെ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ റൊമില ഥാപ്പര്‍, ജയറാം രമേശ്, ആര്‍ക്കിടെക്റ്റ് കെ.ടി രവീന്ദ്രന്‍, മാളവിക ബാനര്‍ജി, ആര്‍ക്കിടെക്റ്റ് മനീഷ് ചക്രബര്‍ത്തി, വി.ശ്രീറാം, കെ.ജെ. സോഹന്‍, എസ് ഗോപാലകൃഷ്ണന്‍, ക്യാപ്റ്റന്‍ രമേശ് ബാബു, ആര്‍ക്കിടെക്റ്റ് ശരത് സുന്ദര്‍, ബോണി തോമസ്, വി.വി. ഹരിദാസ്, ഡോ. ബീന തരകന്‍ തുടങ്ങി പ്രമുഖരും പങ്കെടുക്കും.

സമയക്രമത്തിന്റെ വിശദ വിവരങ്ങൾ

 

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.