‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ സസ്‌പെന്‍സ് ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത കൃതികളുടെ അപൂര്‍വ്വ സമാഹാരം!
ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്‌പെന്‍സ് ത്രില്ലറുകളുടെ
ബൃഹദ്‌സമാഹാരം മലയാളത്തില്‍ ഇതാദ്യമായി, ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ സ്വന്തമാക്കാന്‍ പ്രിയ വായനക്കാര്‍ക്ക് ഒരു അവസരം കൂടി. അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി 7200 പേജുകളില്‍ 10 വാല്യങ്ങളായാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്.
ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക്
സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി.
കൃതികളിലെ കേന്ദ്ര വിഷയത്തിലും കഥാപാത്ര നിര്‍മ്മിതിയിലും കഥപറച്ചിലിലും
സൂഷ്മതയും ചാതുരിയും പുലര്‍ത്തിയ,ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന
എഴുത്തുകാരിലൊരാളായ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ നിത്യവിസ്മയങ്ങളായി നിലനില്‍ക്കുന്നത് അവയിലെ ഉള്ളടക്കത്തിന്റെ പുതുമയും ഏതുപ്രായക്കാരെയും ആവേശഭരിതരാക്കുന്ന സസ്‌പെന്‍സും കൊണ്ടാണ്. ഓരോ വായനയിലും ഒരു പുതിയ അര്‍ത്ഥവും ആശയവും അനൂഭൂതിയും നല്‍കുന്ന സസ്‌പെന്‍സ് ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത കൃതികളുടെ അപൂര്‍വ്വ സമാഹാരം.
സ്‌റ്റൈല്‍സിലെ ദുരന്തം, എ ബി സി നരഹത്യകള്‍, വികാരിഭവനത്തിലെ മരണം, ഒടുവില്‍ ആരും അവേശേഷിച്ചില്ല, കൊലപാതകം എളുപ്പമാണ് തുടങ്ങി അടിമുടി സസ്‌പെന്‍സ്‌നിറയുന്ന കുറ്റാന്വേഷണ നോവലുകളുടെ ബൃഹദ്‌സമാഹാരമാണ് ഡിസി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിച്ച ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി.
Comments are closed.