സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം
മലയാളനാടകശാഖയെ പ്രതിഭകൊണ്ടും ദര്‍ശനംകൊണ്ടും വ്യാഖ്യാനംകൊണ്ടും സമ്പന്നമാക്കിയ നാടകകൃത്ത് സി.ജെ. തോമസിന്റെ ചരമവാര്‍ഷിക ദിനമായിരുന്നു 14-ാം തീയതി . മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. മലയാളികളുടെ ധൈഷണിക ജീവിതത്തെ ആശത്തില്‍ സ്വാധീനിച്ചതാണ് സി ജെ തോമസ്സിന്റെ കലാ സാംസ്കരിക ചിന്തകളും സാഹിത്യ വിമര്‍ശനവും.
1918–ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു ളോഹ ഉപേക്ഷിച്ചു തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു അവസാനം വരെ പത്രപ്രവർത്തനരംഗത്തു സജീവമായിരുന്നു.സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു സിജെയാണു.
സി.ജെ. തോമസിനെക്കുറിച്ച് ഡോ.എ. റസലുദ്ദീന് രചിച്ച സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം ഇപ്പോള്‍ പ്രിയ വായനക്കാര്‍ക്ക് ഇ-ബുക്കായി സ്വന്തമാക്കാം.
ഒരു നാടകകാരനെന്ന നിലയില്‍ സി.ജെ. തോമസിന്റെ വളര്‍ച്ചയും പരിണാമവും വിലയിരുത്തുന്ന പഠനം. നാടകങ്ങളിലൂടെ സി.ജെ. തോമസിന്റെ ആന്തരികജീവിതം എന്തായിരുന്നുവെന്നും അത് ബാഹ്യജീവിതവുമായി എങ്ങനെയൊക്കെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുവെന്നും സസൂക്ഷ്മം അന്വേഷിക്കുന്നു. നാലു ഭാഗങ്ങളാണ് ഈ പഠനത്തിനുള്ളത്. ആദ്യഭാഗം സി.ജെ.യുടെ പാരമ്പര്യത്തിന്റെ വേരുകള്‍ അന്വേഷിക്കുന്നു. സി.ജെ.യുടെ രചനകളിലെ കാല്പനികസവിശേഷതകളാണ് രണ്ടാം ഭാഗത്തില്‍ പരിശോധിക്കുന്നത്. സര്‍ഗ്ഗാത്മകതയുടെ സമ്പൂര്‍ണ്ണത എങ്ങനെ സി.ജെ.യില്‍ പ്രകടമാകുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ വിഷയം. സര്‍ഗ്ഗശേഷി വറ്റിയ സി.ജെ.യുടെ അവസാനകാലങ്ങള്‍ നാലാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു.
സി.ജെ. തോമസിന്റെ സര്ഗ്ഗാത്മകരചനകളെയും ചിന്താപ്രധാനമായ രചനകളെയും സമാന്തരമായി വിശകലനം ചെയ്യുന്ന ഡോ.എ. റസലുദ്ദീന്റെ ‘സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം’ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.