കെ ആര് മീരയുടെ നോവല്‍ ‘ഖബര്‍’ ഇംഗ്ലീഷിലേയ്ക്ക്
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കെ.ആര് മീരയുടെ നോവല്‍ ‘ഖബര്‍’ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു. എഴുത്തുകാരിയും എഡിറ്ററുമായ നിഷ സൂസനാണ് പുസ്തകം വിവര്‍ത്തനം ചെയ്യുന്നതാണ്. പ്രമുഖ പ്രസാധകരായ വെസ്റ്റ്ലാന്‍ഡാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ഡിസംബറില്‍ പുറത്തിറങ്ങും.
Acquisition news! And news of an exciting collaboration: @krmeera1 translated by: @chasingiamb pic.twitter.com/MmR52jBTKx
— Westland Books (@WestlandBooks) July 13, 2021
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവലാണ് ‘ഖബര്‍’.
ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക്ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കെ ആര് മീരയുടെ മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
Comments are closed.