കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു
മലപ്പുറം∙ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ (100) അന്തരിച്ചു. കഴിഞ്ഞ മാസമാണു 100-ാം ജന്മദിനം ആഘോഷിച്ചത്.
കേരളത്തിെൻറ ആയുർവേദ സംസ്കൃതിയുടെ അടയാളം ലോകനെറുകയിൽ രേഖപ്പെടുത്തിവെക്കാൻ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാര്യർ എന്ന പി.കെ. വാര്യരെ. ചികിത്സ പ്രതിഫലം വാങ്ങാതെ അനുഷ്ഠിക്കേണ്ട കർമമാണ്, നിയോഗമാണ് എന്ന് സ്വപ്രവൃത്തിയിലൂടെ പഠിപ്പിക്കുകയാണ് പികെ വാരിയർ. ആതുരശുശ്രൂഷയും ഭരണനിർവഹണവും ഒരുമിച്ച് കൊണ്ടുപോവുകയും ദീനരുടെ മൗനവിലാപങ്ങൾക്ക് കാത് നൽകുകയും ചെയ്ത സുകൃതജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ആയുര്‍വേദത്തിന്റെ ലോകത്തെ തന്നെ ബ്രാന്‍ഡ് അംബാസഡറായി മാറിയ അദ്ദേഹം 1921 ജൂണ്‍ എട്ടിന് ജനിച്ചു. ജ്യേഷ്ഠൻ പി.എം. വാരിയരുടെ മരണാനന്തരം 1953ല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനെജിങ് ട്രസ്റ്റി ആയി ചുമതലയേറ്റ് അറുപത്തേഴ് വര്‍ഷം പൂര്‍ത്തിയാകുന്നു. കാലത്തിനൊത്ത നവീകരണത്തിലൂടെ ആര്യവൈദ്യശാലയെ വാരിയര്‍ ആധുനികമാക്കി. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ നിറവേറ്റുംവിധം വൈദ്യത്തെ സമ്പുഷ്ടമാക്കാനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു.
മികച്ച ഗ്രന്ഥകാരനായ ഡോ. പി.കെ. വാരിയര്‍ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചു. ആത്മകഥയായ സ്മൃതിപര്വത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലോകത്തെമ്പാടും, അദ്ദേഹത്തിന്റെ ചികിത്സയുടെ ഫലപ്രാപ്തി അനുഭവിച്ച വ്യക്തികള്‍ ഒട്ടേറെയാണ്. സ്പെയിനിലെ രാജകുമാരനും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയും മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ ധര്മപത്നി വിമല ശര്‍മയും ഉള്‍പ്പെടെ പല പ്രമുഖരും ഡോ. പി.കെ. വാരിയരുടെ ചികിത്സാനുഗ്രഹത്തിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളവരാണ്.
വിദ്യാഭ്യാസം
കോട്ടയ്ക്കൽ രാജാസ് സ്കൂളിലും പിന്നീട് കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ നിന്ന് ആര്യവൈദ്യൻ ബിരുദം നേടി. വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.
പുരസ്കാരങ്ങൾ, ബഹുമതികൾ
1999ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ. സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ധന്വന്തരി പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, സി.അച്യുതമേനോൻ പുരസ്കാരം തുടങ്ങിയ ലഭിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥ ‘സമൃതിപർവ’ത്തിന് 2008 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കുടുംബം
കവയിത്രി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ.കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.
Comments are closed.