DCBOOKS
Malayalam News Literature Website

‘വാസ്തു : ചൂഷണത്തിന്റെ കന്നിമൂലകൾ’; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് രവിചന്ദ്രൻ സി

‘വാസ്തു : ചൂഷണത്തിന്റെ കന്നിമൂലകൾ’  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് (30 ജൂണ്‍ 2021) രവിചന്ദ്രൻ സി  ‍പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്.  വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

‘വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍’  എന്ന പുസ്തകത്തെ  മുന്‍നിര്‍ത്തിയാകും സംവാദം.  വാസ്തുശാസ്ത്രം കേവലമായ ഒരു ‘കൊപേ’ (കൊതിപ്പിക്കൽ+പേടിപ്പിക്കൽ) ആണെന്നും നിർമ്മാണവിദ്യയുമായി അതിനു യഥാർത്ഥത്തിൽ ബന്ധമില്ലെന്നും  സ്ഥാപിക്കുന്ന  ഗ്രന്ഥമാണ് രവിചന്ദ്രന്‍ സി യുടെ ‘വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍’ .

എല്ലാത്തരം ലഹരികളും അവയുടെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുകയും വർദ്ധിച്ച ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും. അന്ധവിശ്വാസലഹരിക്കടിപ്പെട്ട് സ്വപ്നാടത്തിലുഴലുന്ന കേരളസമൂഹം ആതുരതയുടെ ആഴക്കയങ്ങളിലേക്ക് പ്രയാണമാരംഭിച്ചിട്ടു നാളേറെയായി. കിണറു മൂടിയും ഗേറ്റ് പൊളിച്ചും വീടു വിറ്റും തന്റെ ആന്ധ്യലഹരിയുടെ മൂപ്പ് പ്രകടിപ്പിക്കുന്ന മലയാളി ഭൗതികാസക്തിയുടെ കൊടുമുടി കയറുകയാണെന്നു രവിചന്ദ്രൻ പറയുന്നു. കുട്ടികൾക്കു പരീക്ഷയിൽ മാർക്കു കിട്ടാനും കന്നുകാലികളുടെ പാലുത്പാദനം വർദ്ധിപ്പിക്കാനുംവരെ വാസ്തുക്കാരന്റെ തിണ്ണ നിരങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോൾ നവോത്ഥാനകേരളം നിർദ്ദയം പരിഹസിക്കപ്പെടുകയാണ്.

രവിചന്ദ്രന്‍ സിയുടെ പുസ്തകങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ

Stay tuned ;https://www.clubhouse.com/

 

Comments are closed.