DCBOOKS
Malayalam News Literature Website

രോഗം ഒരു രൂപകമല്ല!

ഡോ: ശ്രീകല മുല്ലശ്ശേരി

കോവിഡ് 19 ന്റെ രണ്ടാം ഘട്ടത്തില്‍ സ്ഥിതി മാറി കൂടുതല്‍ പേരും രോഗികളായി. മരണസംഖ്യ ക്രമാനുഗതമായി വര്‍ദ്ധിച്ചു. കോവിഡിനെ കുറിച്ചുള്ള വിവരണത്തില്‍ യുദ്ധ രൂപകങ്ങള്‍തന്നെയാണ്ഇപ്പോഴും ഇടംനേടിക്കൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായി രോഗം പടര്‍ന്നു പിടിക്കുമ്പോള്‍ രോഗങ്ങളെ രൂപകങ്ങളായിഉപയോഗിക്കുന്നത് അപകടകരമാണെന്നും അത് ജനങ്ങളുടെ രോഗസങ്കല്‍പ്പത്തെ കുറിച്ച് മിഥ്യാധാരണകള്‍ ഉണ്ടാക്കുമെന്നും, ഇത്തരത്തിലുളള രൂപകങ്ങളെ പൂര്‍ണമായി അവഗണിച്ചുകൊണ്ടും
രോഗത്തെ അതിജീവിച്ചുകൊണ്ടും എങ്ങിനെ ജീവിക്കാം എന്നും സൂസന്‍ സൊന്‍ടാഗിന്റെ രോഗാതുരമായജീവിതം വ്യക്തമാക്കുന്നു.: കോവിഡ് കാലം സൂസന്‍ സെന്റാഗിനെ വീണ്ടും
വായിക്കുന്നു.

ലോകം മുഴുവനും ബാധിച്ച കോവിഡ് 19 വൈറസ് മനുഷ്യശരീരത്തില്‍ പടര്‍ന്നുപിടിക്കുന്നതിനോടൊപ്പംതന്നെ, സമൂഹത്തില്‍ നിരവധി ആഖ്യാനങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരാശിയുടെമേല്‍ ആധിപത്യം സ്ഥാപിച്ചത്. കാന്‍
സര്‍, ട്യൂബെര്‍ക്കുലോസിസ്, എയ്ഡ്‌സ് എന്നീരോഗങ്ങളുടെ നരേറ്റീവുകള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇന്നും സമൂഹത്തെ വേട്ടയാടുന്നുണ്ട്. കോവിഡ് 19 എന്ന വൈറസിന്റെ
വിവരണങ്ങളും രൂപപ്പെട്ടത് യുദ്ധരൂപകങ്ങളുടെ പശ്ചാത്തലത്തിലാണ്. കോവിഡിനെ കുറിച്ച് ഭരണകൂടവും, മാധ്യമ വ്യവഹാരങ്ങളും ഡോക്ടര്‍മാരടക്കമുള്ള രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരും ജനങ്ങളോട് സംവദിക്കുമ്പോള്‍ പറയുന്ന വാചകങ്ങള്‍ ഇങ്ങിനെയാണ്: ‘നമ്മള്‍ ഒരു യുദ്ധമുഖത്താണ്… രോഗാണു നമ്മുടെ ശത്രുവാണ് ..’

മായ മഹിമ എ ജെയിന്‍ കോവിഡിനെ യുദ്ധരൂപകം ആയി ഉപയോഗിക്കുന്നതിനെ കുറിച്ച്
എഴുതിയത് ഇങ്ങിനെയാണ്: ”നരേന്ദ്ര മോദി മഹാമാരിയിലെ ലോക്
ഡോണ്‍കാലഘട്ടത്തെ ‘യുദ്ധം’ എന്നും, രോഗവ്യാപനത്തെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായയുദ്ധം എന്നു മാണ് രാഷ്ട്രീയവാചാടോപങ്ങളില്‍ ഉടനീളം വിശേഷിപ്പിച്ചത്. അതിഥി തൊഴിലാളികളെ കുറിച്ച് ‘അച്ചടക്കമുള്ള ഭടന്മാര്‍’ എന്നും ആരോഗ്യപ്രവര്‍ത്തകരെ ‘ദേശത്തിന്റെ കാവല്‍ക്കാര്‍’ എന്നുമാണ് അഭിസംബോധന ചെയ്തത്. മാത്രവുമല്ല അദ്ദേഹത്തിന്റെ ‘മന്‍ കി ബാത്ത്’ എന്ന പ്രഭാഷണത്തില്‍ ഒരുഡിജിറ്റല്‍ പോര്‍ട്ടല്‍ അനൗണ്‍സ് ചെയ്തിരുന്നു. രീ്ശറംമൃൃശീൃ.ഴീ്.ശി എന്നാണ് പോര്‍ട്ടലിന്റെ പേര്. അനൗണ്‍സ്‌ചെയ്ത് നിമിഷങ്ങള്‍ക്കകം ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, എന്‍.സി.സി കേഡറ്റ്സ്, ആഷാ പ്രവര്‍ത്തകര്‍ അടക്കം 12.5 ദശലക്ഷം റെജിസ്‌ട്രേഷന്‍ നടന്നു. എല്ലാവരും അഭിമാനത്തോടെ ദേശത്തിന്റെ കാ
വല്‍ക്കാരായി അണിനിരന്നു.”

Pachakuthiraയുദ്ധം, യുദ്ധക്കളം, പട്ടാളം, പോരാളികള്‍, ആയുധം, ഷില്‍ഡ് എന്നീ പട്ടാളവാക്കുകള്‍ സമൂഹത്തില്‍ അലയടിക്കാന്‍തുടങ്ങി. ലോക്ക്ഡൗണ്‍ആണെങ്കിലോ യുദ്ധപ്രതീതി സൃഷ്
ടിച്ചുകൊണ്ടിരുന്നു. തെരുവുകളില്‍നിന്നുംആള്‍ക്കൂട്ടം അപ്രത്യക്ഷമായി. എവിടെയും ഭയപ്പെടുത്തുന്നമൗനം. കാലങ്ങളായി യുദ്ധവും കലാപവും ജിവിതപരിസരമായ നിരവധി രാജ്യങ്ങളുടെ സാമൂഹിക സാഹചര്യങ്ങളെ അനുസ്മരിപ്പിക്കുന്നവിധത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളും സ്വകാര്യതയും റദ് ചെയ്യപ്പെട്ട അവസ്ഥ ഏത് രൂപകങ്ങളി
ലേക്കാണ്  വിരല്‍ചൂണ്ടുന്നത് എന്ന് നമുക്കറിയാം. ഇത്തരം ഒരു സാഹചര്യത്തെ കുറിച്ച് അമേരിക്കന്‍ സാഹിത്യകാരിയും സാമൂഹിക വിമര്‍ശകയുമായ സൂസന്‍സൊന്‍ടാഗ് വര്‍ഷങ്ങള്‍ക്ക് മുന്നേ നിര്‍വചിച്ചു വെച്ചിരുന്നു. “The military metaphor not only provides a persuasive justification for authoritarian rule but implicitly suggests the necessity of state sponsored repression and violence.”

യുദ്ധത്തിനോട് ഉപമിച്ചും താരതമ്യപ്പെടുത്തിയും ഉപയോഗിക്കുന്ന എല്ലാതരത്തിലുമുള്ള വിവരണങ്ങളും അപകടകരമാണ്. രോഗത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ യുദ്ധരൂപകം ഉപയോഗിക്കുന്നത് രോഗത്തെക്കുറിച്ചു തെറ്റിദ്ധാരണ പരത്താനും ജനങ്ങള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കാനും എന്തിന് അവരുടെ മാനസികാരോഗ്യത്തിനെ പോലും നശിപ്പിക്കുവാനും കാരണമാകുമെന്നാണ് പൂനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഡയറക്ടറായ സൗമിത്ര പഥേര്‍ അഭിപ്രായപ്പെടുന്നത്.

കൊറോണക്കെതിരെ പോരാടൂ എന്നത് ആരോഗ്യരംഗത്തെ മുദ്രാവാക്യമാണ്. ആരോഗ്യ
പ്രവര്‍ത്തകര്‍ കൊറോണ പോരാളികളായി വ്യാഖ്യാനിക്കുമ്പോള്‍ അവരുടെ വ്യക്തിത്വത്തില്‍ വീരപരിവേഷം കല്‍പ്പിക്കുന്നു. ഇത് പലപ്പോഴും ജീവന്‍ വെടിഞ്ഞും അപകടസാധ്യത ഏറ്റെടുത്തും പട്ടാളക്കാരെ പോലെ ത്യാഗോജ്വലജീവിതം നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.
യുദ്ധത്തിന് എപ്പോഴും ഒരു ശത്രു ഉണ്ടാവേണ്ടതുണ്ട്. അങ്ങിനെ ഒരു സാങ്കല്‍പ്പിക ശത്രുവിനെ ഉണ്ടാക്കാന്‍ യുദ്ധരൂപകത്തിന് കഴിയുന്നു. ശത്രു മിക്കവാറും വിദേശിയുടെ രൂപത്തില്‍ ആയിരിക്കും. കോവിഡ്‌പൊട്ടി പുറപ്പെട്ടപ്പോള്‍മിക്ക രാജ്യങ്ങളും ചൈനയെ പ്രതി
സ്ഥാനത്തു നിര്‍ത്തിയിരുന്നത് നമ്മള്‍ കണ്ടതാണ്. ശത്രുവിനോടെന്ന
പോലെയായിരുന്നു ചൈനയോടുള്ള ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളുടെ സമീപനം. ചൈനയിലെ വുഹാനില്‍ നിന്നും ലോകം മുഴുവനും വ്യാപിച്ചതായി കരുതുന്ന രോഗാണു
ചൈനയുടെ ജൈവായുധമാണെന്നുള്ള തരത്തില്‍ വിവരണങ്ങള്‍ പ്രചരിച്ചു. അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ പൂര്‍ണ്ണമായി തകര്‍ത്തുകൊണ്ട് ഒന്നാമാതാവാനുള്ള യുദ്ധതന്ത്രമാണ് എന്നുള്ള ആരോപണങ്ങള്‍ക്കും ചൈന ഇരയായി. രോഗം തിരിച്ചറിയപ്പെട്ടപ്പോള്‍ ചൈനയുടെ ഭക്ഷണത്തോടും അവിടെനിന്നും ഇറക്കുമതിചെയ്ത സകലവസ്തുക്കളോടുമുള്ള സാമൂഹിക എതിര്‍പ്പ് ശക്തമായിരുന്നു. കോവിഡ് 19നെ ചൈനീസ് വൈറസ് എന്നു പോലും പേരിട്ടു. ഇങ്ങിനെ വിദേശിയെ സാങ്കല്‍പ്പിക ശത്രുവാക്കുന്നതിനെ കുറിച്ച് സൊന്‍ടാഗ് പറയുന്നത് “Imagining disease and imagining forighness” എന്നാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്‌

Comments are closed.