കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു
തിരുവനന്തപുരം: കർണാടക സംഗീതജ്ഞ ബി പൊന്നമ്മാൾ (96) അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്‍ക്കുണ്ട്.
തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ച പൊന്നമ്മാൾക്ക് വലിയ ആസ്വാദകരുണ്ടായിരുന്നു. 2006 സെപ്റ്റംബർ 23 ന് തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ അവർ പാടിയിരുന്നു. പതിനെട്ടാം വയസിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ സംഗീതാധ്യാപകയായി ജോലി ആരംഭിച്ച പൊന്നമ്മാൾ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. തൃപ്പൂണിത്തുറ ആര് എല്‍ വി സംഗീത കോളേജിൻ്റെ പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.
Comments are closed.