‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’; ഇ-കെ എല്‍ എഫ് സംവാദം ജൂൺ 26ന്
ഇ-കെ.എൽ.എഫ് ജൂൺ മാസ പ്രതിവാര സംവാദത്തിലെ അടുത്ത സെഷന് ജൂണ്‍ 26ന് . ‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’ എന്ന വിഷയത്തില്‍ വൈകുന്നേരം 5.30ന് സംഘടിപ്പിക്കുന്ന സംവാദത്തില്‍ രേഖാരാജ്, ബി അരുന്ധതി, ബെന്യാമിൻ,
ഡോ.വി. അബ്ദുൽ ലത്തീഫ് എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.
ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും വരും ആഴ്ചകളിലും തുടരും.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
Comments are closed.