DCBOOKS
Malayalam News Literature Website

അയിഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപിൽ രാജ്യദ്രോഹത്തിന് കേസ്; പ്രതിഷേധിച്ച് പ്രമുഖര്‍

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ അയിഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കുന്നു. അതിന് കാരണം ഒരു വർഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഐഷ സുൽത്താന പറയുന്നു.

അയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം രം​ഗത്തെത്തിയിട്ടുണ്ട്. കലാകാരിയായ ഐഷ സുൽത്താനക്കൊപ്പം ലക്ഷദ്വീപിലെ സാംസ്കാരിക സമൂഹം ഉറച്ചു നിൽക്കും. ഐഷ നടത്തിയ പ്രസ്താവനയെ രാജ്യദ്യോഹ പരമർശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള പ്രമുഖരും സമൂഹമാധ്യമങ്ങളിലുടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.