DCBOOKS
Malayalam News Literature Website

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് അച്ചടി അവസാനിപ്പിക്കുന്നു

ചിത്രത്തിന് കടപ്പാട് - TheGuardian
ചിത്രത്തിന് കടപ്പാട് – TheGuardian

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള അച്ചടി ചരിത്രത്തിന് അവസാനമാകുന്നു. പബ്ലിഷിംഗ് ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പുസ്തകങ്ങൾ അച്ചടിക്കാനുള്ള അവകാശം ആദ്യമായി അംഗീകരിക്കപ്പെട്ടത് 1586 ൽ സ്റ്റാർ ചേംബറിൽ നിന്നുള്ള ഉത്തരവിലാണ്.

ഓക്സുനിപ്രിന്‍റ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഓഗസ്റ്റ് 27 ന് ജീവനക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കും. 20 ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിൽപ്പനയിൽ തുടർച്ചയായുണ്ടായ ഇടിവും മഹാമാരിയുമൊക്കെ പ്രതിസന്ധി രൂക്ഷമാക്കി.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിന്‍റെ ഏറ്റവും പുതിയ വകഭേദമാണ് ഓക്സുനിപ്രിന്‍റ്.  ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെചരിത്രത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട ഒരു അദ്ധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണത്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.