എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി!
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം നേടിയ എസ് ഹരീഷിന്റെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.
ബണ്ടിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങള്‍
- മീശ
- രസവിദ്യയുടെ ചരിത്രം
- ആദം
- അപ്പന്
അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകള്‍.
അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന മീശ എന്ന നോവലിലൂടെ എസ് ഹരീഷ് മലയാളത്തിന് വീണ്ടും ജെസിബി പുര്സകാരം നേടിക്കൊടുത്തു. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടർന്ന് വാരികയിൽനിന്ന് പിൻവലിക്കപ്പെട്ട നോവൽ പിന്നീട് ഡി സി ബുക്സാണ് 2018ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കു
Comments are closed.