DCBOOKS
Malayalam News Literature Website

ജീവനുള്ള മനുഷ്യര്‍​ പുസ്​തകങ്ങളാകുമ്പോള്‍!

ചിത്രത്തിന് കടപ്പാട്
ചിത്രത്തിന് കടപ്പാട്

മനുഷ്യ പുസ്തകശാല അഥവാ ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. കാര്യം ലളിതമാണ്. ഒരാള്‍ അയാള്‍ വായിച്ച പുസ്തകത്തെ കുറിച്ച്, മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ഹ്യൂമന്‍ ലൈബ്രറിയിലൂടെ ചെയ്യുന്നത്. വായനശാലയില്‍ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് സമാനമായി, പുസ്തകം വായിച്ച ആളെ അര മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുക്കാം. ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി പുസ്തകമായി മാറുന്നുവെന്നു സാരം. അയാള്‍ നിങ്ങള്‍ക്ക് പുസ്തകത്തെ കുറിച്ച് പറഞ്ഞുതരും. മാത്രമല്ല ഇനി നിങ്ങള്‍ക്ക് പുസ്തകത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെന്നിരിക്കട്ടെ അത് പുസ്തകം പറഞ്ഞു തരുന്ന ആളോട് ചോദിക്കാനും അവസരമുണ്ട്.

വ്യത്യസ്തമായി ജീവിക്കുന്നവരുടെ അറിവും അനുഭവങ്ങളും ലോകവീക്ഷണവും മനസിലാക്കാനുള്ള അവസരവും ഇത്തരം ജീവനുള്ള പുസ്തകശാലകൾ നൽകുന്നു. ലൈബ്രറിയിലെ മനുഷ്യ പുസ്തകങ്ങളുടെ വിവരങ്ങൾ പ്രദർശനത്തിന് ​െവച്ചിട്ടുണ്ട്. നമ്മുടെ താൽപര്യമനുസരിച്ച് ബുക്ക് ചെയ്യാം. സൗജന്യമായ ലൈബ്രറികളും സ്വകാര്യ ലൈബ്രറികളും ഉണ്ട്. മുൻ നിശ്ചയിക്കപ്പെട്ട സമയത്ത്, മനുഷ്യ പുസ്തകം എത്തും. പുഴയോരത്തോ, ഫുഡ്​ബാൾ ഗ്രൗണ്ടിലോ, അടച്ചിട്ട മുറിയിലോ ഇരുന്നു സംസാരിക്കാം. അതാണ് പുസ്തകവായന. ഹ്യൂമന്‍ ലൈബ്രറിയില്‍ അവതരിപ്പിക്കപ്പെട്ട മനുഷ്യ പുസ്‌കങ്ങള്‍ക്ക് വ്യത്യസ്ത പേരുകളുണ്ട്.

പുസ്തകത്തോട് ചോദ്യങ്ങൾ ചോദിക്കാം, പുസ്തകവുമൊത്ത് പൊട്ടിച്ചിരിക്കാം, തിരിച്ചും ചില ചോദ്യങ്ങൾ പ്രതീക്ഷിക്കാം, നിശ്ചിത സമയം കഴിയുമ്പോൾ പുസ്തകം മടങ്ങും, പിന്നീട് ബാധ്യതകൾ ഒന്നുമില്ല.

ഡന്മാർക്കിലാണ് ഹ്യൂമൻ ലൈബ്രറിയുടെ തുടക്കം. ‘സ്​റ്റോപ്​ വയലൻസ്’ എന്ന സംഘടനയുടെ സ്ഥാപകൻ ഡാനി അബർഗൽ ആണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്​. സ്റ്റോപ്പ് ദ് വയലന്‍സ് എന്ന സംഘടനയ്ക്കു വേണ്ടി റോണി ആബര്‍ജെലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ ആശയത്തിന് ജീവന്‍ വയ്പ്പിച്ചത്. ഇന്ന് ലോകത്തിൽ 60 രാജ്യങ്ങളിൽ ഹ്യൂമൻ ലൈബ്രറികൾ പ്രവർത്തിക്കുന്നു. അറിവും അനുഭവജ്ഞാനവും ഏതെങ്കിലും മേഖലയിൽ സവിശേഷ പ്രാവീണ്യവുമുള്ളവരെല്ലാം നല്ല പുസ്തകങ്ങളാണ്. വായനക്കാർ രേഖപ്പെടുത്തുന്ന റിവ്യൂ വഴി കൂടുതൽ വായനക്കാർ നല്ല പുസ്തകങ്ങൾ തേടിയെത്തും. ഇരുകൂട്ടർക്കും ഗുണമുള്ള ഇടപാടാണ് മനുഷ്യപുസ്തക വായന.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.