‘എഴുത്തുകാരും മതേതര നിലപാടുകളും’; ഇ-കെ എല്‍ എഫ് സംവാദം ശനിയാഴ്ച
ഇ-കെ.എൽ.എഫ് ജൂൺ മാസത്തിലെ ആദ്യ സംവാദം ശനിയാഴ്ച (ജൂൺ 05) നടക്കും. ‘എഴുത്തുകാരും മതേതര നിലപാടുകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ സക്കറിയ, ഇ സന്തോഷ് കുമാർ, ഡോ. എം സി അബ്ദുൽ നാസർ എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.
ജനാധിപത്യ മതേതര സമൂഹത്തിൽ എഴുത്തുകാർ മത വാദികളും പരിസ്ഥിതി വിരുദ്ധരുമാകുന്നതെന്തുകൊണ്ടാണ്?, സെക്കുലർ ഇന്ത്യയിൽ എഴുത്തുകാർ ആരുടെ പക്ഷത്താണ് നിൽക്കേണ്ടത് ?, എന്താണ് എഴുത്തിലെ രാഷ്ട്രീയ ശരി? തുടങ്ങിയ വിഷയങ്ങള്‍ സംവാദത്തില്‍ ചര്‍ച്ചയാകും.
ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും വരും ആഴ്ചകളിലും തുടരും.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
Comments are closed.