DCBOOKS
Malayalam News Literature Website

അറിവിന്റെ മുത്തശ്ശി ഓര്‍മ്മയായി

ചിറയിൻകീഴ് : ഗുരുദേവ കൃതികളും പുരാണേതിഹാസങ്ങളും കവിതകളും ഹൃദിസ്ഥമാക്കി പുതിയ തലമുറയ്ക്ക് അറിവ് പകർന്ന മുത്തശ്ശി യാത്രയായി. ആയുർവേദ ആചാര്യനും കഥകളി രചയിതാവുമായിരുന്ന പരേതനായ കണ്ടവിള കെ.എം. കൃഷ്ണൻ വൈദ്യരുടെ മകൾ കഠിനംകുളം കണ്ടവിള എസ്.കെ മഠത്തിൽ കെ.സരസ്വതി (94) ആണ് നിര്യാതയായത്.

രാമായണത്തിലെയും മഹാഭാരതത്തിലെയും വരികളും ശ്രീനാരായണഗുരുവിന്റെയും മഹാകവികളുടെയും കവിതകളും അയല്‍ക്കാരെ ഒത്തുകൂട്ടി ചൊല്ലി പരിചയപ്പെടുത്താറുണ്ടായിരുന്നു.

കണ്ടവിളയിലെ മഹിളാസമാജത്തിന്റെ ആദ്യ പ്രസിഡന്റായ കെ.സരസ്വതി അവിടെ കൈത്തൊഴിലുകള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇരുപതു കൊല്ലത്തിലേറെയായി പട്ടത്ത് മകളുടെ വീട്ടിലായിരുന്നു താമസം.

മക്കള്‍: ഗീത, മധുമോഹന്‍. മരുമക്കള്‍: ദേവരാജപ്പണിക്കര്‍, പൂജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന് പട്ടത്തെ വസതിയില്‍.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.