DCBOOKS
Malayalam News Literature Website

‘ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്’… ഓര്‍മ്മയില്‍ മാധവിക്കുട്ടി!

മാധവിക്കുട്ടിയെന്ന കമലാ സുരയ്യ ഓർമ്മയായിട്ട് 12 വര്‍ഷം. നാലപ്പാട്ട് എന്ന തറവാട് ഇന്നില്ല. പക്ഷെ മാധവിക്കുട്ടിയുടെ വരികളിലൂടെ ലോകപ്രശസ്തമായ നീര്‍മാതളം പതിറ്റാണ്ടുകള്‍ക്കിപ്പുറവും സുഗന്ധം പരത്തി ഇവിടെയുണ്ട്.

അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട  എഴുത്തുകാരി മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത നിരവധി ടൈറ്റിലുകൾ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. പ്രണയത്തിന്റെയും ഹൃദയബന്ധങ്ങളുടെയും സാമൂഹിക ജീവിതത്തിന്റെയും കാലാതീതമായ കഥകള്‍ പറഞ്ഞുകൊണ്ട് മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കിയ കഥാകാരിയായിരുന്നു മാധവിക്കുട്ടി.

കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായനകള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ ഋതുപ്പകര്‍ച്ചകള്‍ നല്‍കുന്നു. സ്‌ത്രൈണതയുടെ സ്വത്വാഘോഷം ഉയിരിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.

മാധവിക്കുട്ടിയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ അവസരത്തില്‍ പുസ്തകങ്ങള്‍ ചെറിയ വില നല്‍കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ഡിസി ബുക്സ് ലഭ്യമാക്കിയിട്ടുണ്ട്.  തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.