മറ്റൊരു താരവും പൃഥ്വിയെ പിന്തുണച്ചില്ല; സുരേഷ് ഗോപി അധികനാള്‍ ബിജെപിയില്‍ തുടരുമെന്ന് കരുതുന്നില്ല; എന്‍ എസ് മാധവന്‍
ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി താരത്തിന് പിന്തുണയുമായി എത്തിയതെന്നും മറ്റൊരു സൂപ്പര്‍ സ്റ്റാറും പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ തയാറായിട്ടില്ലെന്നും എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.
‘മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനപ്പുറത്ത് സുരേഷ്‌ഗോപിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ സംബന്ധിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നല്ലതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം തിളക്കുമുള്ളതാണ്. അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയായ ബിജെപി പ്രവര്‍ത്തകരാല്‍ സൈബര്‍ ആക്രമണം ചെയ്യപ്പെട്ട പൃഥ്വിരാജിനെ മറ്റൊരു സൂപ്പര്‍താരവും പിന്തുണച്ച് രംഗത്തെത്തിയില്ല. വിഷമമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല’ എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
I like Suresh Gopi despite his politics. Everything else about him is good. His humanism is shining. Look, except for him, no other super star, came out in support for Prithvi Raj – who was cyber bullied by his own BJP. I don’t think he will last in that toxic setup for long. 🤷♂️ pic.twitter.com/kwJ4Vd00IE
— N.S. Madhavan (@NSMlive) May 28, 2021
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍ എസ് മാധവന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.