പാരമ്പര്യ രോഗങ്ങളും പകർച്ചവ്യാധികളും
എന്താണ് പകര്‍ച്ചവ്യാധി? കോളറ, പ്ലേഗ്, ക്ഷയം, കുഷ്ഠം, ന്യുമോണിയ, ടെറ്റനസ്, ആന്ത്രാക്‌സ്, എലിപ്പനി, ചിക്കന്‍ ഗുനിയ, പന്നിപ്പനി, നിപ, കൊറോണ തുടങ്ങി വിവിധതരം പകര്‍ച്ചവ്യാധികളെക്കുറിച്ചും വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘പാരമ്പര്യ രോഗങ്ങളും പകർച്ചവ്യാധികളും’.
പാരമ്പര്യം എന്നത് നമ്മള്‍ എപ്പോഴും നിര്‍ബന്ധം പിടിക്കുന്ന ഒന്നാണ്. എന്നാല്‍ ചില രോഗങ്ങളും ഇത്തരത്തില്‍ പാരമ്പര്യമായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങള്‍ നമ്മളെ വിടാതെ പിന്തുടരുന്നുണ്ട്. പാരമ്പര്യ രോഗങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍, വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയില്‍ നിന്നു രക്ഷനേടാന്‍ സഹായിക്കുകയാണ് എന്‍ അജിത് കുമാര്‍, പ്രദീപ് കണ്ണങ്കോട് എന്നിവര്‍ ചേര്‍ന്നു രചിച്ച ‘പാരമ്പര്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും’ എന്ന പുസ്തകം.
ചില ജനിതകരോഗങ്ങള്‍ മാതാപിതാക്കളില്‍നിന്നും കുട്ടികളിലേക്ക് പാരമ്പര്യമായി പകര്‍ന്നുകിട്ടുന്നവയാണ്. ക്രോമസോമിലെ വൈകല്യങ്ങള്‍, ഡി.എന്‍.എയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയെല്ലാം പാരമ്പര്യരോഗങ്ങള്‍ക്ക് നിദാനമാണ്. ഹീമോഫീലിയ, ഡൗണ്‍സിന്‍ഡ്രോം, ടര്‍ണേഴ്‌സ്‌സിന്‍്രേഡാം, സ്‌പൈനാ ബൈഫിഡ, ക്ലബ് ഫൂട്ട്, ഓസ്റ്റിയോക്ലിറോസിസ്, അപസ്മാരം, വെള്ളെഴുത്ത്, തിമിരം, ഗ്ലൂക്കോമ, പ്രമേഹം തുടങ്ങി വിവിധതരം പാരമ്പര്യരോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതോടൊപ്പം പാരമ്പര്യമായി തലമുറകളിലേക്ക് പകരുന്ന പാരമ്പര്യരോഗങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാനശാസ്ത്രവിഷയങ്ങളായ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.