DCBOOKS
Malayalam News Literature Website

പതിറ്റാണ്ടുകൾക്ക് ശേഷം അപ്പൂപ്പനായ തകഴിയെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ കുട്ടനാടൻ പക്കികൾ: സേതു

വേറിട്ടൊരു വായനാനുഭവമായി രാജ് നായരുടെ കടലാസ് പക്കികൾ. കുട്ടനാടൻ മണ്ണിന്റെ ചൂരും ചുണയും Textതനിമയുമുണ്ട് ഇതിലെ ഭാഷയിൽ. പൂക്കൈതയാർ പശ്ചാത്തലമായ നോവലിൽ പ്രധാന കഥാപാത്രങ്ങളായ ദേവദാസൻ, കൃഷ്ണൻ, ശാന്തമ്മ പാവനൻ, വേണു, ശശി, പൊന്നമ്മ എന്നിവരോടൊപ്പം കൊറ്റെലി ചെല്ലപ്പൻ എന്ന പ്രേതവും സജീവ സാന്നിധ്യങ്ങളാണ്. സത്യത്തിൽ ഈ കഥയിൽ തനിക്ക് വേണ്ടത്ര റോൾ നേടിയെടുക്കുന്നതിൽ വിജയിക്കുന്നുണ്ട് ചെല്ലപ്പൻ. കരുത്തരായ പെണ്ണുങ്ങൾക്ക് മുമ്പിൽ ദുരന്ത കഥാപാത്രങ്ങളാകുന്നുണ്ട് ഇതിലെ പല ആണുങ്ങളും. തീക്ഷ്ണമായ പ്രേമവും കാമവും അരങ്ങ് തകർക്കുമ്പോൾ ഇഴ മുറിയാത്ത ഈണവും താളവും അകമ്പടി നിൽക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം അപ്പൂപ്പനായ തകഴിയെ ഓര്മിപ്പിക്കുന്നുണ്ട് ഈ കുട്ടനാടൻ പക്കികൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.