സുഭാഷ് ചന്ദ്രന്‍റെ തിരഞ്ഞെടുത്ത ടൈറ്റിലുകള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി!
കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സുഭാഷ് ചന്ദ്രന്‍റെ പുസ്തകങ്ങളുടെ ഒരു കൂട്ടം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.
പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍
- കഥകള്‍, സുഭാഷ് ചന്ദ്രന്‍– പുതിയ കഥയെഴുത്തുകാർ ഭാഷയെ ഉണർത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നു. അത് കൃത്രിമമായ ഒരു കൈയടക്കവിദ്യയാവാതെ സ്വാഭാവികപരിണാമമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അത് സാധിച്ചിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകൾ വ്യക്തമാക്കുന്നു. പുതിയ ബിംബങ്ങളും പുതിയ പദസന്നിവേശങ്ങളും തേടുന്നത് സാഹിത്യത്തിന്റെ വളർച്ചയുടെ വേർതിരിക്കാനാവാത്ത ഘടകമാണ്. -എം.ടി. വാസുദേവൻ നായർ
- തല്പം– ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം എന്നീ സമാഹാരങ്ങൾക്കുശേഷം സുഭാഷ് ചന്ദ്രന്റ കഥയുടെ തികവേറിയ പുതിയ പുസ്തകം
- ബ്ലഡി മേരി–‘ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ മായിരുന്ന ഇവയെ ചെറുകഥയോടുള്ള വഴിവിട്ട അടുപ്പംകൊണ്ടു മാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞു കൊള്ളട്ടെ.’ ഹ്യൂമന്‍ റിസോഴ്‌സസ് ബ്ലഡി മേരി ഒന്നര മണിക്കൂര്‍
- മിനിക്കഥകള്‍ കവിതകള്‍–മിന്നല്ഭാവനകളുെട (Flash fiction) ഈ പുസ്തകം ശ്രദ്ധയോടെ വായിക്കൂ. െചറുതും വലുതുമായ മിന്നലുകള്‍ ഉടനീളം നിറഞ്ഞ ഈ പുസ്തകത്താളുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ ഭാഷയുടെ ആകാശങ്ങളില്‍ വന്‍പെയ്ത്തിന് സജ്ജമായ എത്രയെങ്കിലും മേഘങ്ങള്‍ തയ്യാറെടുത്തുനില്‍ക്കുന്നുണ്ടെന്നുതന്നെയാണ്. പരിചിതവും അപരിചിതവുമായ പേരുകളില്‍ ഇതില്‍ മുഖം കാണിക്കുന്ന രചയിതാക്കള്‍ ഒറ്റയൊറ്റ തുള്ളിയായി മലയാളികളുടെ ആത്മസാക്ഷാത്കാരത്തിന്റെ ഒരു മഹാവര്‍ഷത്തിന് സംഭാവന നല്‍കിയിരിക്കുന്നു.
- മനുഷ്യന് ഒരു ആമുഖം–തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന ഈ കൃതിയിലൂടെ എന്താണ് മനുഷ്യന്‍ എന്ന നിര്‍വചനം നടത്തുകയാണ് സുഭാഷ് ചന്ദ്രന്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍…എന്നാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യനു നല്‍കുന്ന നിര്‍വചനം. 2010-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
Comments are closed.