പി എഫ് മാത്യൂസിന്‍റെ തിരഞ്ഞെടുത്ത ടൈറ്റിലുകള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി!
ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്‍റെ പുസ്തകങ്ങളുടെ ഒരു ബണ്ടില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. വ്യര്‍ത്ഥകാലങ്ങളെ മറികടക്കുന്ന ഒരു ജന്മവിധി പി എഫ് മാത്യൂസിന്റെ രചനകളില്‍ പ്രതിഷ്ഠാപിതമാകുന്നു.
പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍
- ഇരുട്ടില്‍ ഒരു പുണ്യാളന്‍– പേമാരി പെയ്യുന്ന പാതിരാവില്‍ വലിയൊരു തുകല്‍പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്‍നിന്നിറങ്ങി ത്തിരിച്ച സേവ്യര്‍ പിറ്റേന്നാണ് തുറമുഖപട്ടണ ത്തിലെ ലോഡ്ജിലെത്തിയത്. ചെന്നുകയ റ ിയ തിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുര്‍മരണമുണ്ട ായി. ആ യാത്രയിലുടനീളമുണ്ടായ ദുര്‍ന്നിമി ത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണില്‍ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടംമറിച്ചുകളഞ്ഞ ആ യാത്രയില്‍ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള്‍ അറിഞ്ഞിരുന്നില്ല. പി.എഫ്. മാത്യൂസ് ഇരുട്ടില്‍ ഒരു പുണ്യാളന്‍ കാലത്തിലൂടെ, ദേശത്തിലൂടെ, ചരിത്രത്തിലൂടെ, എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവല്‍പോലെ കനം കുറ ഞ്ഞതും ചെറുപുഞ്ചിരി ഉണര്‍ത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷന്‍ മുന്നോട്ടു പോകുന്നു.
- ചാവുനിലം– മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണ് ചാവുനിലത്തിന്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റെ കേന്ദ്ര-സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദർശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നത് നാം ചാവുനിലത്തിൽ കാണുന്നു.എഴുത്ത് എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടക്കംമുതൽക്കേ നിൽക്കലാണ്. പി.എഫ്. മാത്യൂസിന്റെ എഴുത്തിൽ ആ ജാഗ്രത എന്നുമുണ്ട്.
- തിരഞ്ഞെടുത്ത കഥകള്‍– മനുഷ്യജീവിതത്തിന് മറ്റു മൃഗജീവിതത്തിൽനിന്ന് ദിനമായി അതികമൂല്യമോ അനശ്വരധയോ ഇല്ലെന്ന് രേഖപ്പെടുത്തുന്ന കഥകൾ വ്യർഥകാലങ്ങളെ മറികടക്കുന്ന ഒരു ജന്മവിധി ഈ രചനകളിൽ പ്രതിഷ്ഠാവിതമാകുന്നു.
- ചില പ്രാചീനവികാരങ്ങള്‍– മനുഷ്യജീവിതത്തിന്റെ വൈകാരികഭ്രംശങ്ങളെ അടയാളപ്പെടുത്തുന്ന കഥകള്‍. ‘പി.എഫ്. മാത്യൂസിന്റെ ഭാവനപോലും സത്യത്തിന്റെ നഗ്‌നരൂപം തിരയുകയാണ്. അതില്‍ പ്രതീക്ഷയുടെയോ പ്രണയത്തിന്റെയോ ആത്മീയതയുടെയോ ശീതളസുഗന്ധലേപനങ്ങള്‍ പുരട്ടാന്‍ അദ്ദേഹം തയ്യാറല്ല. എന്നിട്ടും അത് അംഗീകരിക്കാന്‍ ഗൗരവപ്പെട്ട വായനക്കാരും പുതുതലമുറയും ഉണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. -വി.എം. ഗിരിജ
പുസ്തകക്കൂട്ടം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.
പി എഫ് മാത്യൂസിന്റ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.