‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം’ ; 1200 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ സ്വന്തമാക്കാം 840 രൂപയക്ക് !
ഭാരതീയ സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്പ്പുകളായി വിശേഷിപ്പിക്കുന്നവയാണ് വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും. മനുഷ്യചിന്തയുടെ ഹിമാലയമെന്നു വിഖ്യാതമായിട്ടുള്ള ഉപനിഷദ്ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ ആധ്യാത്മികവും ഭൗതികവും ദാര്‍ശനികവുമായ തലങ്ങളെ സ്പര്‍ശിക്കുന്നവയും സാര്‍ത്ഥകമായൊരു മനുഷ്യജീവിതത്തിനുതകുന്ന മൂല്യങ്ങളും നിയമങ്ങളും ലളിതമായി ദൃഷ്ടാന്തസഹിതം വ്യാഖ്യാനിക്കുന്നവയുമാണ്. ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതിയാണ് ആചാര്യ നരേന്ദ്രഭൂഷണ്‍ രചിച്ച ‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം‘. 1200 രൂപാ മുഖവിലയുള്ള പുസ്തകം 840 രൂപയക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.
പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും പ്രധാനപ്പെട്ട ഈശോവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നീ പത്ത് ഉപനിഷത്തുകള്‍ക്കാണ് ഈ ഗ്രന്ഥത്തില്‍ ഭാഷ്യം തയ്യാറാക്കിയിരിക്കുന്നത്. വൈദികസാഹിത്യത്തില്‍ അദ്വിതീയമായ പാണ്ഡിത്യംകൊണ്ടും അമ്പതില്‍പ്പരം രചനകളിലൂടെയും അനന്യമായ സ്ഥാനം വഹിക്കുന്ന നരേന്ദ്രഭൂഷണ്‍ന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയുമാണ് ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം. രണ്ട് വാല്യങ്ങളിലായി രണ്ടായിരത്തിലധികം പേജുകളുള്ള ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം ഓരോ ഉപനിഷത്ത് ശ്ലോകത്തിന്റെയും അര്‍ത്ഥവും വ്യാഖ്യാനവും നല്‍കുന്നു. പുതിയകാലത്തെ മനുഷ്യജീവിതത്തിനുവേണ്ടുന്ന ഉപനിഷത്ത് വായനയാണ് ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം. ലളിതമായ മലയാളത്തില്‍ സയുക്തികം തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന നരേന്ദ്രഭൂഷന്റെ നിരീക്ഷണങ്ങള്‍ പണ്ഡിതന്മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വായിച്ചുമനസ്സിലാക്കാവുന്നതാണ്.
ദേശകാലാതിവർത്തിയായ ജ്ഞാനത്തിന്റെ നിത്യനിലയങ്ങളാണ് ഉപനിഷത്തുകൾ. ആത്മസാക്ഷാത്കാരം നേടിയ പൂർവസൂരികളുടെ പുണ്യചിന്തയിൽനിന്നും ഉരുത്തിരിഞ്ഞുവന്ന ആർഷമായ അനന്തകോടി ആശയങ്ങളെ സ്വന്തമായ ശൈലിയിൽ മിനുക്കി അടുക്കിപ്പടുത്ത പ്രകാശഗോപുരങ്ങളാണവ. മാനവരാശി നാളിതുവരെ സ്വരുക്കൂട്ടിയ മുഴുവൻ ജ്ഞാനസാധനകളെയും പരിചയിക്കാനുളള വഴിതുറന്നു തന്ന സമ്പൂര്‍ണ ഗ്രന്ഥങ്ങളാണിവ. ഓരോ മനുഷ്യനേയും നിർഭയനാക്കി അവരെ അനശ്വരതയിലേക്ക് ആനയിക്കാൻ പ്രാപ്തിയുള്ള അത്യുദാത്തമായ കാവ്യകല്പനയായും പലരും ഉപനിഷത്തിനെ ഗണിച്ചുപോരുന്നു. മനുഷ്യന്റെ ആത്യന്തിക ദു:ഖത്തിന്റെ നിവാരണമാർഗ്ഗമാണ് ഉപനിഷത്തുകളിൽ ഓതിയിരിക്കുന്നത്. വേദസത്യങ്ങളെ ഏതാനും ഋഷിമാർ നിദിധ്യാസനം ചെയ്ത് അവരുടെ അനുഭൂതികളിൽ രേഖപ്പെടുത്തിയതാണ് ഉപനിഷത്തുകൾ. അവ വേദങ്ങളുടെ ഉപാംഗങ്ങളാകുന്നു. നിദിധ്യാസനം എന്നുവച്ചാൽ കണ്ടും കേട്ടും പരിചയിച്ചതിനെ മനസ്സിൽ ധാരണം ചെയ്ത് അനുഭൂതമാക്കുക എന്നാണർഥം.
Comments are closed.