DCBOOKS
Malayalam News Literature Website

കോവിഡ്കാല വായനയിൽ ഇന്ന് സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’

സ്വപ്നങ്ങളെ വിശകലനം ചെയ്യാന്‍ പഠിപ്പിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഇതിഹാസ പുസ്തകമാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം’. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി Textബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്.

സ്വപ്നങ്ങളെ വ്യാഖ്യാനിച്ചുപഠിക്കാന്‍ മനഃശാസ്ത്രത്തിലധിഷ്ഠിതമായ ഒരു പ്രായോഗികരീതി സാധ്യമാണെന്നും അതിന്റെ വെളിച്ചത്തില്‍, അതീവ പ്രാധാന്യമുള്ള ഒരു മനോനിര്‍മിതിയായും ജാഗരാവസ്ഥയിലെ മാനസികപ്രവര്‍ത്തനങ്ങളില്‍ സവിശേഷമായ ഒരു സ്ഥാനംതന്നെയുള്ള പ്രതിഭാസമായും ഏതു സ്വപ്നവും സ്വയം തുറന്നുകാട്ടപ്പെടുമെന്നും വ്യക്തമാക്കാനുദ്ദേശിച്ചുകൊണ്ടെഴുതിയ ഒരു പുസ്തകമാണിത്. ഭാവിയെക്കുറിച്ചുള്ള അറിവില്‍ സ്വപ്നങ്ങള്‍ക്കു മൂല്യമുണ്ടെന്നാണ് ഫ്രോയ്ഡ് പറയുന്നത്. ഭാവിയറിയണമെങ്കില്‍ ഭൂതകാലമറിയണം. എല്ലാ അര്‍ഥത്തിലും ഭൂതകാലത്തില്‍നിന്നാണു സ്വപ്നമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ സ്വപ്നം ഭാവിയെ കാണിക്കുന്നു എന്ന പഴയ വിശ്വാസം പൂര്‍ണമായും തെറ്റാണെന്നു പറയാനും കഴിയില്ല. ആഗ്രഹ സാഫല്യത്തിലൂടെ സ്വപ്നം ഭാവിയിലേക്കു നയിക്കുന്നു.

Comments are closed.