ബംഗാളി കവി ശംഖ ഘോഷ് അന്തരിച്ചു
കൊൽക്കത്ത: കൊൽക്കത്ത: പ്രമുഖ ബംഗാളി കവിയും നിരൂപകനും ജ്ഞാനപീഠ ജേതാവുമായ ശംഖ ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു. ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യ സാന്നിധ്യമായാണ് അദ്ദേഹം വിലയിരുത്തെപടുന്നത്. ജീവാനന്ദ ദാസിന്റെ തലമുറയിൽ പെട്ട കവിയായ ശംഖ ദാസ് ഡൽഹി യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ലോവ, വിശ്വഭാരതി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
1932ൽ ഇന്നത്തെ ബംഗ്ലാദേശിലെ ചന്ദപൂർ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ തലമുറയിലെ ഏറ്റവും വിശിഷ്ട എഴുത്തുകാരിൽ ഒരാളായിരുന്നു ഘോഷ്. സുനിൽ ഗാംഗുലി, ശക്തി ചാത്തോപാധ്യായ എന്നിവർ ഉൾപെട്ട തലമുറ ബംഗാളി ആധുനികതയിൽ വിപ്ലവം സൃഷ്ടിച്ചു.
സമീപകാലത്ത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപ്പെട്ടു. അനീതികൾക്കെതിരെ വിരൽ ചൂണ്ടി. ജനവിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാറുകൾക്കെതിരായ സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
1977ൽ ‘ബാബർ പ്രാർഥന’ സമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1999ൽ രണ്ടാം തവണ സാഹിത്യ അക്കാദമി പുരസ്കാരം തേടിയെത്തി. രവീന്ദ്ര പുരസ്കാരം, സരസ്വതി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 2011ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
Comments are closed.