കോവിഡ്കാല വായനയ്ക്കായി ഇന്ന് ഡിസി ബുക്‌സ് നല്‍കുന്നു എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’ 30% വിലക്കുറവില്‍!
കോവിഡ്കാല വായനയ്ക്കായി ഇന്ന് ഡിസി ബുക്‌സ് നല്‍കുന്നു എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’ (രണ്ട് വാല്യങ്ങള്‍) 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരം. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ സമയത്തേയ്ക്ക് മാത്രമാകും ഒരു പുസ്തകം ഓഫറില്‍ ലഭ്യമാകുക. ഇന്ന് (22 ഏപ്രില്‍ 2021) മാത്രമാകും ‘സഞ്ചാരസാഹിത്യം‘ ഓഫറില്‍ ലഭ്യമാവുക.
മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്മാരില്‍ സമുന്നതനാണ് എസ്.കെ. പൊറ്റെക്കാട്ട്. ഇന്നത്തെപ്പോലെ യാത്രാ-താമസ സൗകര്യങ്ങളില്ലാത്ത കാലത്ത് അദ്ദേഹം ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മനോഹരങ്ങളായ കൃതികള്‍ രചിച്ചു. എസ്.കെ. പൊറ്റെക്കാട്ട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ ആദ്യ ഭാഗം ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ്. ഏഷ്യയില്‍ നടത്തിയ യാത്രകളുടെ വിവരണം ഇതിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങി. അന്നുവരെ മലയാളികള്‍ക്ക് അപരിചിതമായിരുന്ന ഭൂമികകളെ അതീവസുന്ദരമായ ഭാഷയില്‍, ലളിതമായി, ദൃശ്യമികവോടെ അവതരിപ്പിച്ചു.
ഈ ഭൂമുഖം അതിന്റെ സകല സങ്കീര്‍ണതകളോടും വൈജാത്യങ്ങളോടുംകൂടി പ്രത്യക്ഷപ്പെടുമ്പോഴും എവിടെയുമുള്ള മനുഷ്യന്റെ ആന്തരികമായ സര്‍വൈക്യത്തിന് അപചയം സംഭവിച്ചിട്ടില്ല എന്ന് ആ കൃതികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ലോകസഞ്ചാരം ഇന്നത്തെപ്പോലെ സര്‍വസാധാരണവും ആയാസരഹിതവുമല്ലാതിരുന്ന കാലത്താണ് പൊറ്റെക്കാട്ട് ഇന്ത്യയിലും വിദേശങ്ങളിലും സഞ്ചരിച്ച് തന്റെ അനുഭവ ചക്രവാളം വികസിപ്പിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ ധാരാളമായി കൈരളിക്ക് ലഭിക്കുകയും ചെയ്തു സഞ്ചാരി എന്ന നിലയിലും സഞ്ചാരസാഹിത്യകാരന്‍ എന്ന നിലയിലും പൊറ്റെക്കാട്ടിന്റെ അടുത്തു നില്ക്കാവുന്നവര്‍ വിരളമാണ്.
ഒരു റൊമാന്റിക് കവിയുടെ ഹൃദയത്തോടെയാണ് അദ്ദേഹം രാജ്യങ്ങള്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നത്. അവിടത്തെ ജനങ്ങളോടെല്ലാം അദ്ദേഹത്തിന് സ്‌നേഹമാണ്. അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തെ ഒരുപോലെ ആകര്‍ഷിക്കുന്നു. ജനങ്ങള്‍ മാത്രമല്ല, അവിടത്തെ പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ സൗന്ദര്യബോധവുമായി ശക്തിയോടെപ്രതിസ്പന്ദിക്കുന്നുണ്ട്. പൊറ്റെക്കാട്ടിന്റെ നോവലോ ചെറുകഥയോ വായിക്കുന്ന രസത്തോടെ ഈ സഞ്ചാരസാഹിത്യകൃതികളും നമുക്കു വായിക്കാം. ഏകകാലത്തു വിനോദവും വിജ്ഞാനവും സമൃദ്ധമായി പകര്‍ന്നുതരുന്ന വിശിഷ്ടരത്‌നാകരമാണ് ഈ യാത്രാവിവരണങ്ങള്‍.
എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’ 30% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.