കവി മുരുകന് കാട്ടാക്കടയ്ക്കെതിരെ വധഭീഷണി
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധ ഭീഷണിയെന്നു പരാതി. കഴിഞ്ഞ രാത്രി ഫോണിലൂടെയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കുമന്നാണ് ഭീഷണി. തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി ക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലുമാണ് മുരുകൻ കാട്ടാക്കട പരാതി നൽകിയത്.
മുരുകന് കാട്ടാക്കട എഴുതിയ ‘മനുഷ്യനാകണം’ എന്ന ഗാനം എല്‍.ഡി.എഫ് സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പ് വേദികളില്‍ ഉപയോഗിച്ചിരുന്നു. ‘ജ് നല്ല മനുശനാകാന്‍ നോക്ക്’ എന്ന നാടകത്തിന്റെ രചയിതാവ് ഇ.കെ.അയമു വിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘ചോപ്പ്’ എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ഈ ഗാനം. ഇതുമായി ബന്ധപ്പെട്ടാണ് വധ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
Comments are closed.